വാഷിംഗ്ടണ്‍: അമേരിക്കയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പോക്കറ്റില്‍ കിടന്ന ഐഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. ക്ലാസ് മുറിയില്‍ ഇരിക്കവെ വലിയ ശബ്ദത്തോടെ ഐഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാലിനു മുകളില്‍ തീപിടിക്കുകയും പോക്കറ്റ് നീറികത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
മെയിനിലെ മിഡില്‍ സ്‌കൂള്‍ ഓഫ് ദി കെന്നെബങ്ക്‌സില്‍ പഠിക്കുന്ന പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയൊച്ച കേട്ടപ്പോളാണ് തന്റെ പാന്റ്‌സിന് തീപിടിച്ച വിവരം അറിയുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവം നടന്നയുടനെ ക്ലാസ് മുറിയിലുള്ള മറ്റു കുട്ടികളെ ഒഴിപ്പിക്കുകയായിരുന്നെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ജെഫ്രി റോദ്മാന്‍ വ്യക്തമാക്കി.
വസ്ത്രത്തിന് തീപിടിച്ചയുടന്‍ പെണ്‍കുട്ടി ഒരു മൂലയിലേക്ക് ഓടുകയും പാന്റ്‌സ് അഴിച്ച് മാറ്റുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഐഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

No comments:
Post a Comment