കിഗലി: എയ്ഡ്‌സ് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നറിയാം. ആ അറിവ് ഒരു കൊലപാതകത്തിനു കാരണമായി. ആഫ്രിക്കന്‍ രാജ്യമായി റുവാണ്ടയിലാണ് സംഭവം എയ്ഡ്‌സ് പകരുമെന്ന ഭീതിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 48 കാരനായ അനാക്ലെറ്റ് മജിയാബ്രെയെ ഭാര്യ അന്നോന്‍സിയാറ്റ കംപോറോറോ മകന്റെയും സഹോദരിയുടെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
റുവാണ്ടയിലെ സാമുദായിക ആചാരപ്രകാരം കുടുംബത്തിലെ സത്രീ വിധവയായാല്‍ ആ കുടുംബത്തിലെ ഏതെങ്കിലും പുരുഷന്‍ അവരെ ഭാര്യയാക്കി സംരക്ഷണം ഏറ്റെടുക്കണം. മജിയാബ്രെയുടെ സഹോദരന്‍ എയ്ഡ്‌സ് ബാധിച്ചാണ് മരിച്ചത്. തുടര്‍ന്ന് സഹോദരന്റെ വിധവയെ മജിയാബ്രെയ്ക്ക് സ്വീകരിക്കേണ്ടിവന്നു. സഹോദരന്റെ ഭാര്യയുമൊത്ത് കിടപ്പറ പങ്കിട്ടതൊടെ മജിയാബ്രെയ്ക്കും എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ കംപോറോറോയ്ക്ക് സംശയമായി. എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടൊയയെന്ന് അറിയാന്‍ എച്ച്‌ഐവി ടെസ്റ്റ് നടത്താന്‍ ഭര്‍ത്താവിനോട് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മജിയാബ്രെ അതിനു തയാറായില്ല.
തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും തനിക്കും എയ്ഡ്‌സ് പകര്‍ന്നേക്കുമെന്ന ഭയത്തെ തുടര്‍ന്ന് മകന്റെയും സഹോദരിയുടെയും സഹായത്തോടെ കംപോറോറോ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. റുവാണ്ടന്‍ ജനസംഖ്യയുടെ മൂന്നശതമാനത്തോളം എയ്ഡ്‌സ് ബാധിതരാണ്. എച്ച്‌ഐവി ബാധിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നും യുണിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, AIDS, Wife, Husband, Murder, Africa
No comments:
Post a Comment