പട്ടാമ്പി: ഭാരതപ്പുഴയിലെ ഞാങ്ങാട്ടിരി അമ്പലക്കടവില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ചരാവിലെ പത്തിനാണ് സംഭവം. ഞാങ്ങാട്ടിരി പുന്നത്താഴത്ത് അലി അസ്‌കറിന്റെ മകന്‍ മുഹമ്മദ് ആഷിഖ് (11) , അലി അസ്‌കറിന്റെ സഹോദരി നുസൈബയുടെയും അബ്ദുള്‍നാസറിന്റെയും മക്കളായ മുഹമ്മദ് നവാഫ് (11), മുഹമ്മദ് നിയാസ് (5) എന്നിവരാണ് മരിച്ചത്. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് മൂവരും.
ശനിയാഴ്ചത്തെ അവധിയില്‍ രണ്ട് സൈക്കിളില്‍ കളിക്കാനിറങ്ങിയ നാലുപേരില്‍ മൂവരാണ് മരിച്ചത്. അലി അസ്‌കറിന്റെയും ഷക്കീലയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളായ ഹംസൂട്ടി (11) യാണ് രക്ഷപ്പെട്ടത്.
അലി അസ്‌കറിന്റെയും സഹോദരി നുസൈബയുടെയും വീട് ഒരേ വളപ്പിലാണ്. ഇരട്ടക്കുട്ടികളായ ആഷിഖും ഹംസൂട്ടിയും വീട്ടില്‍ പറയാതെ രാവിലെ ഒന്‍പതിന് സൈക്കിളെടുത്ത് കളിക്കാന്‍ പോയതായിരുന്നു. അതുകണ്ട് നവാസും നിയാസും മറ്റൊരു സൈക്കിളില്‍ പിറകെ പോയി. വീടിന് ഏതാണ്ട് അരക്കിലോമീറ്റര്‍ അകലെയുള്ള ഞാങ്ങാട്ടിരി ഭഗവതിക്ഷേത്രത്തിന്റെ മുന്‍പിലുള്ള കടവില്‍ ഇവരെത്തി.
സൈക്കിള്‍നിര്‍ത്തി കുളിക്കടവില്‍ ഇറങ്ങിയവരില്‍ ഹംസൂട്ടിമാത്രം തിരികെക്കയറി സൈക്കിളില്‍ വീണ്ടും കറങ്ങി. അല്പസമയം കഴിഞ്ഞ് കടവിലെത്തിയപ്പോള്‍ മറ്റ് മൂന്നുപേരെ കാണാതായതോടെ ഇവര്‍ വീട്ടിലുണ്ടാകുമെന്ന ധാരണയില്‍ വീട്ടിലെത്തി. ഇവരെ വീട്ടില്‍ കാണാതായതോടെയാണ് തങ്ങള്‍ അമ്പലക്കടവില്‍ പോയ വിവരം ഹംസൂട്ടി വീട്ടുകാരെ അറിയിച്ചത്.
വീട്ടുകാര്‍ സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും മുഹമ്മദ് ആഷിഖിന്റെ മൃതദേഹം സമീപത്തെ പണിക്കാര്‍ കടവില്‍ നിന്ന് എടുത്തിരുന്നു. മറ്റ് രണ്ട് കുട്ടികള്‍ ഭയന്ന് വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന ധാരണയില്‍ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നുനടത്തിയ തിരച്ചിലിലാണ് മുഹമ്മദ് നവാഫിന്റെയും മുഹമ്മദ് നിയാസിന്റെയും മൃതദേഹം കടവില്‍നിന്ന് കണ്ടെത്തിയത്.
ആഷിഖും നവാഫും അഞ്ചാം ക്ലാസിലാണ്. നിയാസ് യു.കെ.ജി. വിദ്യാര്‍ഥിയും. പ്ലസ് ടു വിദ്യാര്‍ഥിയായ ആഷിഫ, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ആമിനു എന്നിവരാണ് അലി അസ്‌കര്‍-ഫക്കീല ദമ്പതിമാരുടെ മറ്റ് മക്കള്‍. അബ്ദുള്‍നാസര്‍-നുസൈബ ദമ്പതിമാര്‍ക്ക് വേറെ മക്കളില്ല. മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകീട്ട് ഖബറടക്കി.

(UPDATE)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Students, Pattambi
No comments:
Post a Comment