ദേളി (താജുല്‍ ഉലമാ നഗര്‍): ആഗോളീകരണ കാലത്ത് മാധ്യമ പ്രവര്‍ത്തകന്‍ നേരിടുന്ന ധാര്‍മിക പ്രതിസന്ധിയിലേക്ക് ആശങ്ക ഉണര്‍ത്തി സഅദിയ്യ മീഡിയ സെമിനാര്‍ സമാപിച്ചു. അക്ഷരങ്ങള്‍ പെറുക്കി അച്ചടിച്ചിരുന്ന ആദ്യ കാലത്തില്‍ വാര്‍ത്തകള്‍ക്ക് ഉണ്ടായിരുന്ന ധര്‍മികത ആധുനിക സംവിധാനങ്ങള്‍ വളര്‍ച്ച പ്രാപിച്ച നവലോകത്ത് വളരെയേറെ കുറഞ്ഞുവരുന്നതായി പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ലോകത്തെ ആഗോള ഗ്രാമമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഇതിനു കാരണമായി. പത്തോളം വരുന്ന വന്‍കിട കമ്പനികളാണ് ലോക വാര്‍ത്തകള്‍ നിര്‍ണയിക്കുന്നത്. എന്തു വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഈ വന്‍കിടക്കാര്‍ നിശ്ചയിക്കുന്നു. ഇവര്‍ നിര്‍ണയിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ദീകരിക്കുന്ന ലഘു ജോലി മാത്രമാണ് സബ് എഡിറ്റര്‍മാര്‍ക്കുള്ളത്. പരസ്യത്തിന്റെ അമിത ആശ്രയവും മാധ്യമങ്ങലുടെ ധാര്‍മികതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
നാമോരുത്തരും നമ്മെ കൊല്ലാനുള്ള അധികാരം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണെന്ന നോം ചോസ്മിയുടെ നിരീക്ഷണം ശരിവെക്കുന്ന രൂപത്തിലാണ് മാധ്യമ വത്കൃതസമൂഹത്തിന്റെ പോകെന്നും എം.ഒ വര്‍ഗീസ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി നിരന്തരം വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളും ഒരു പോലെ റിപോര്‍ട്ട് ചെയ്യുകയും ഇത്തരം ടാര്‍ഗറ്റ് വാര്‍ത്തകള്‍ പിന്നീട് തെറ്റെന്ന് തെളിയിക്കുകയും ചെയ്ത സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നത് മാധ്യമങ്ങളുടെ ധാര്‍മികതയെകുറച്ച് സംശയമുണര്‍ത്തുന്നതായി അധ്യക്ഷ പ്രസംഗം നടത്തിയ പി.എ സഈദ് മുസ്ലിയാര്‍ മട്ടന്നൂര്‍ അഭിപ്രായപ്പെട്ടു.
പ്രധാന്യമേറിയ വാര്‍ത്തകള്‍ ഡെസ്‌ക് റൂമുകളില്‍ തിരസ്‌കരിക്കപ്പെടുകയും അപ്രസക്ത വാര്‍ത്തകള്‍ മുന്‍ പേജുകളില്‍ കവര്‍ന്നെടുക്കയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണ് ഇന്നുള്ളതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. ടി.പി ചന്ദ്രശേഖരന്റെ വെട്ടുകളെ കുറിച്ച് വിലപിച്ച മാധ്യമ ലോകം പാലക്കാട് ജില്ലയില്‍ 37 വെട്ടേറ്റു പിടഞ്ഞു മരിച്ച രണ്ട് സുന്നീ പ്രവര്‍ത്തകരെ കാണാതെപോയി.
വാര്‍ത്തകളിലൂടെ സമൂഹം മസ്തിക പ്രക്ഷാളനം ചെയ്യപ്പെടുമ്പോള്‍ നല്ലത് മാത്രം വായിക്കുന്ന വായനക്കാര്‍ ഉണര്‍ന്ന് വരണമെന്നും അലി അബ്ദുല്ല പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം ഇന്ന് ഉയര്‍ന്ന ധാര്‍മ്മിക ബോധം പുലര്‍ത്തേണ്ട സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് എബി കുട്ടിയാനും അഭിപ്രായപ്പെട്ടു.

ദക്ഷിണ കന്നട വഖ്ഫ് ചെയര്‍മാന്‍ എസ്.എം റശീദ്, അബ്ദുല്ലകുഞ്ഞി ഉദുമ, മുജീബ് കളനാട്, സി.എല്‍ ഹമീദ്, ജയരാം കുട്ടിയാനം, നാഷണല്‍ അബ്ദുല്ല, ഹമീദ് മൊഗ്രാല്‍ , സുബൈര്‍ പളളിക്കാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ധീഖ് സിദ്ധീഖി ഇരിങ്ങല്‍ സ്വാഗതവും ഖാദിര്‍ കരുവഞ്ചാല്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News
No comments:
Post a Comment