Latest News

വന്‍ റബര്‍ ഷീറ്റ് കവര്‍ച്ച സംഘത്തില്‍ കണ്ണിയായ യുവാവിനെ അറസ്റ്റ് ചെയ്തു

ശീകണ്ഠപുരം: വന്‍ റബര്‍ ഷീറ്റ് കവര്‍ച്ച സംഘത്തില്‍ കണ്ണിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് പടന്ന ഗണേഷ്മുക്കിലെ വെബിരിങ്ങാല്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനോദന്‍ (36)
ആണ് പിടിയിലായത്.

ശ്രീകണ്ഠപുരം സി.ഐ: ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാവിലെയാണ് പടന്നയിലെ വീട്ടില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. 2011 നവംബറില്‍ കണിയാര്‍ വയല്‍ റോഡിലെ ലൂക്കയുടെ മലഞ്ചരക്ക് കടയുടെ ചുമര്‍ കുത്തിതുറന്ന് നാലര ക്വിന്റല്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച സംഘത്തിലെ കണ്ണിയാണ് വിനോദന്‍. ഈ കേസിലെ പ്രതികളായ ആക്രി ബഷീര്‍, കീരന്‍ സതീശന്‍, കുഞ്ഞുമുഹമ്മദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ വിനോദന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി വീട് വളഞ്ഞ് പിടികൂടിയത്. മോഷ്ടിച്ച റബര്‍ ഷീറ്റ് ചീമേനിയിലെ കടയില്‍ വിറ്റത് പോലീസ് കണ്ടെടുത്തു. സി.ഐയെ കൂടാതെ എസ്.ഐ: കെ.വി. ലക്ഷ്മണന്‍, എ.എസ്.ഐ: രഘുനാഥ്, സിവില്‍ പോലീസ് ഓഫീസര്‍ ഹരീന്ദ്രന്‍ എന്നിവരും വിനോദനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.