മട്ടന്നൂര്‍: വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ മൈസൂരില്‍ കുത്തേറ്റുമരിച്ചനിലയില്‍ കണ്ടെത്തി. ചാവശേരി കൂരംമുക്ക് എളമ്പയിലെ എം.സി ഹൗസില്‍ കുഞ്ഞായന്‍-സാറുമ്മ ദമ്പതികളുടെ മകള്‍ എം.സി. റസീനയാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മൈസൂരില്‍ അലിനഗറിലെ മുസ്‌ലിംപള്ളിക്കു സമീപത്തെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയത്.
എട്ടുവര്‍ഷം മുമ്പാണ് ഇരിട്ടി സ്വദേശിയായ യുവാവിനൊപ്പം റസീന ഒളിച്ചോടിയത്. നേരത്തെ മൈസൂര്‍ സ്വദേശിയായ ആഷിഫിനെ വിവാഹം കഴിച്ചതില്‍ രണ്ടു മക്കളുണ്ടായിരുന്നു. ഈ ബന്ധം നിലനില്‍ക്കുന്നതിനിടയിലാണ് മറ്റൊരാളുമായി ഒളിച്ചോടിയത്. രാവിലെ ഏഴിന് ഇരുവരേയും വീട്ടുവരാന്തയില്‍ കണ്ടതായി സമീപവാസികള്‍ മൈസൂര്‍ പോലീസിനു വിവരം നല്‍കിയിരുന്നു. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധി മുറിവുകളുണ്ട്.

No comments:
Post a Comment