ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനത്തില്‍ ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ബിലാസ്പൂര്‍ ബംഗാളി കോളനിയിലെ ആളില്ലാ ലെവല്‍ ക്രോസിലാണ് അപകടം നടന്നത്.
ലക്‌നൗവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള രാംപൂര്‍ ജില്ലയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സംഘത്തിന്റെ വാഹനം ആളില്ലാ ലെവല്‍ക്രോസ് മറികടക്കുന്നതിനിടെ സപ്തക്രാന്ത്രി എക്‌സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 7 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, സംഭവം നടന്ന ശേഷം വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Uther Pradesh, Train Accident
No comments:
Post a Comment