ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനനേതൃത്വത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് ഹൈക്കമാന്റാണ് തീരുമാനമെടുത്തത്.
വി.ഡി സതീശനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. രാഹുല്‍ഗാന്ധിയാണ് സതീശന്റെ പേര് ശുപാര്‍ശ ചെയ്തതെന്ന് സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സുധീരന്റെ ക്ലീന്‍ ഇമേജാണ് ഹൈക്കമാന്റ് മുഖവിലയ്‌ക്കെടുത്തത്. സംസ്ഥാന നേതൃത്വത്തില്‍ ഏകാഭിപ്രായമുണ്ടായ ജി. കാര്‍ത്തികേയനോട് ഹൈക്കമാന്റ് വിയോജിച്ചു. കഴിഞ്ഞദിവസം സുധീരനെ ന്യൂഡല്‍ഹിയിലേക്ക് വിളിച്ച് ഹൈക്കമാന്റ് ചര്‍ച്ച നടത്തിയിരുന്നു.
പാര്‍ട്ടി ഏല്പിക്കുന്ന ഏതുചുമതലയും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമെന്ന് വി.എം. സുധീരന്‍ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. പാര്‍ട്ടിഅധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ , പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവരുമായി അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, V.M.Sudheeran, K.P.C.C.President

No comments:
Post a Comment