പാലക്കാട്: മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ പകര്‍ത്തി നല്‍കുന്ന കട ടൗണ്‍ സൗത്ത് പോലീസ് അടച്ചുപൂട്ടി. വിവിധ ഭാഷകളിലുള്ള അശ്ലീല സിനിമകളുടെ വീഡിയോകള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു. കടയുടമ കിണാശ്ശേരി തസ്രാക്കിലെ കണ്ണംകോട്ടുകളം വീട്ടില്‍ രാജേഷിനെ(23) അറസ്റ്റു ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile, Shop, Police, Case, Arrested.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കിണാശ്ശേരി തണ്ണീര്‍പന്തലില്‍ രാജേഷ് നടത്തിയിരുന്ന ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിലാണ് ടൗണ്‍ സൗത്ത് എസ്.ഐ എം. സുജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തില്‍ സ്ഥിരമായി 15 നും 20 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ തിരക്ക് ഉണ്ടായിരുന്നു. പരിശോധനയില്‍ മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡിലേക്ക് ആവശ്യാനുസരണം അശ്ലീല വീഡിയോകള്‍ പകര്‍ത്തി നല്‍കിയിരുന്നതായി കണ്ടെത്തി. ഒരു മെമ്മറി കാര്‍ഡിലേക്ക് വീഡിയോ പകര്‍ത്തി നല്‍കാന്‍ 100 രൂപയാണ് ഈടാക്കിയിരുന്നതത്രെ.
കടയിലെ കമ്പ്യൂട്ടറില്‍ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള അശ്ലീല വീഡിയോ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു.ഇവിടത്തെപ്രധാനകച്ചവടംഅശ്ലീലവീഡിയോ പകര്‍ത്തലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 ല്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.അഞ്ചുവര്‍ഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വാസു, കൃഷ്ണദാസ് എന്നിവരും പരിശോധനസംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile, Shop, Police, Case, Arrested.

No comments:
Post a Comment