തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യാശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാരാപ്പുഴ രമ്യഭവനില്‍ രാജീവ്-ലത ദമ്പതികളുടെ മകള്‍ ഗോപിക(23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഗോപിക ചൊവ്വാഴ്ച രാവിലെ പാളയത്തെ നഴ്‌സിംഗ് ഹോസ്റ്റലിലെ മുറിയില്‍ എത്തി. ഗോപികയെ വൈകുന്നേരം മൂന്നു മണിയായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മുറി തുറന്ന് നോക്കിയപ്പോള്‍ കട്ടിലില്‍ അവശയായ നിലയില്‍ ഗോപികയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാളയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗോപിക ജോലി നോക്കുന്ന ആനയറയിലെ സ്വകാര്യാശുപത്രിയിലും എത്തിയ്ക്കുകയായിരുന്നു. ഇതിനിടെ മരണം സംഭവിച്ചിരുന്നു.
ആനയറയിലെ സ്വകാര്യാശുപത്രിയില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ഗോപിക കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ജോലി നോക്കി വരികയായിരുന്നു. കന്റോണ്‍മെന്റ് പോലീസ് മേല്‍നടപടി സ്വീകരിച്ചു അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nurse, Hostal, Police, case

No comments:
Post a Comment