Latest News

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ എസ് ഐ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു

ബന്തടുക്ക : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എസ് ഐ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും മുഖത്തടിച്ച് പരിക്കല്‍പ്പിക്കുകയും ചെയ്തതായി പരാതി. ബന്തടുക്ക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഏണിയാടിയിലെ മുഹമ്മദ്കുഞ്ഞിയുടെ മകനുമായ എ എ ബിലാലി (16)നെയാണ് മര്‍ദ്ദനമേറ്റ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബിലാല്‍ പറയുന്നത് ഇങ്ങനെ : ചൊവ്വാഴ്ച രാത്രി ഏഴരയോടെ സുഹൃത്ത് റഹിമിനൊപ്പം ബൈക്കോടിച്ചു വരുന്നതിനിടയില്‍ ബേഡകം എസ് ഐ തടയുകയായിരുന്നു. രേഖകള്‍ പരിശോധിച്ച് ലൈസന്‍സ് ഇല്ലാത്തതിനാല്‍ 500 രൂപ പിഴ അടയ്ക്കണമെന്ന്‌ പറഞ്ഞു. 500 രൂപ പിഴ അടച്ചെങ്കിലും പിന്നീട് മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിലാലിനോട് എസ് ഐ കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Hospital, Police, Complaint.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.