മംഗലാപുരം: കള്ളക്കടത്തിനായി 45 പവന്‍ സ്വര്‍ണം ഗുളികകളാക്കി വിഴുങ്ങി പുലിവാലുപിടിച്ച കാസര്‍കോട് ബേക്കല്‍ തച്ചങ്ങാട്ടെ ശശിധരന്റെ വയറ്റില്‍നിന്ന് ആറാംദിവസം ഡോക്ടര്‍മാര്‍ സ്വര്‍ണം പുറത്തെടുത്തു. മലദ്വാരത്തിലൂടെ ഉപകരണം കടത്തിയുള്ള കൊളോണോസ്‌കോപ്പി വഴിയാണ് 29 സ്വര്‍ണഗുളികകള്‍ പുറത്തെടുത്തത്. ഇവ 45 പവനിലേറെ വരും.
കഴിഞ്ഞ ആഴ്ചയാണ് ദുബായില്‍നിന്ന് സ്വര്‍ണഗുളികകള്‍ വിഴുങ്ങി ശശിധരന്‍ നാട്ടിലെത്തിയത്. മംഗലാപുരം വിമാനത്താവളംവഴിയാണ് എത്തിയതെങ്കിലും പരിശോധനകളിലൊന്നും ഇയാള്‍ പിടിക്കപ്പെട്ടില്ല. നാട്ടിലെത്തി വയറിളക്കി ഗുളികകള്‍ പുറത്തെടുക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, വയറിളക്കിയിട്ടും ഗുളികകള്‍ പുറത്തുവന്നില്ല. മാത്രമല്ല സാധാരണ മലശോധനപോലും ഇല്ലാത്ത അവസ്ഥയായി. അങ്ങനെയാണ് ശശിധരന്‍ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയത്.
അവിടെ നടത്തിയ പരിശോധനയില്‍ വയറ്റില്‍ സ്വര്‍ണം കണ്ടെത്തിയെങ്കിലും അത് പുറത്തുവരാവുന്ന അവസ്ഥയിലായിരുന്നില്ല. എനിമ നല്‍കിയിട്ടും പുറത്തേക്കുവരാത്ത സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിച്ചു. ഒരു ദിവസംകൂടി കാത്തിരുന്നശേഷം നടത്തിയ പരിശോധനയില്‍ സ്വര്‍ണം വന്‍കുടലിലെത്തിയതായി കണ്ടെത്തി.

വെള്ളിയാഴ്ച ഉച്ചവരെയും സ്വര്‍ണം പുറത്തുവരുന്നതും കാത്ത് ഡോക്ടര്‍മാരും പോലീസും ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് കൊളോണോസ്‌കോപ്പി വഴി ഉപകരണം അകത്തുകടത്തി 29 സ്വര്‍ണഗുളികകളും പുറത്തെടുത്തത്. അവശനായ ശശിധരന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
25 സ്വര്‍ണഗുളികകളും വന്‍കുടലിലെത്തി, ശശിധരന്‍ വിഴുങ്ങിയത് 45 പവന്‍
ദുബായില്‍ നിന്ന് സ്വര്‍ണം വിഴുങ്ങി നാട്ടിലെത്തിയ യുവാവ് മംഗലാപുരത്തെ ആശുപത്രിയില്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment