പടിഞ്ഞാറന്‍ പെറുവിലെ ഒരു നിശാക്ലബ്ബില്‍ സദാചാരപ്പൊലീസ് വിളയാട്ടത്തില്‍ വേശ്യകള്ക്കുനേരെയും പുരുഷ തൊഴിലാളികള്‍ക്കും നേരെ ആക്രമണം. പ്രദേശത്തെ ലൈംഗിക മേഖലയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു ക്ലബ്ബ് ആക്രമണം നടത്തിയത്. കജാമാര്‍ക്ക എന്ന സ്ഥലത്തെ സ്കൈലാര്‍ക്ക് നിശാക്ലബ്ബിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ഇവിടെയെത്തിയ ഇവര്‍ വേശ്യകളെയും മറ്റും തല്ലിയോടിച്ചു
കജാമാര്ക്കയിലുള്ള ഒരുസംഘമാണ് സദാചാരപ്പൊലീസ് ചമഞ്ഞെത്തിയത്. പ്രശ്നം ഗുരുതരമായപ്പോള്‍ അവിടെയെത്തിയ മാധ്യമങ്ങളെയും ഇവര്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. അമ്പതോളം സ്ത്രീകള്‍ ഇവിടെയുണ്ടായിരുന്നു. സദാചാരപ്പൊലീസ് ചമഞ്ഞെത്തിയവര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഇവരെ അര്‍ദ്ധനഗ്നരാക്കി നടത്തിക്കുകയും ചെയ്തു.
ക്ലബ്ബിലെ തൊഴിലാളികളെ പുഷ് അപ്പ് വ്യായാമം ചെയ്യിക്കുന്ന സദാചാരപ്പൊലീസിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. വേശ്യാവൃത്തി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണിതൊക്കെയെന്നായിരുന്നു ഇവരുടെ വിശദീകരണം. പെറുവില്‍ 18 വയസിനുമുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വേശ്യാവൃത്തി നിയമപരമാണ്. മുനിസിപ്പല്‍ അതോറിറ്റിയുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് കൈവശം വേണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, World News
No comments:
Post a Comment