പയ്യന്നൂര്‍: കൊറ്റി വലിയപള്ളിയിലെ ജീവനക്കാരന് ഹക്കീമിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം പയ്യന്നൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി പയ്യന്നൂര്‍ പൊലീസ്സ്റ്റേഷന് മാര്‍ച്ച് നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ രാഘവന് അധ്യക്ഷനായി. ടി ഐ മധുസൂദനന്, ജി ഡി നായര്‍ എന്നിവര്‍ സംസാരിച്ചു. എം ആനന്ദന് സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ ബസാര്‍ കേന്ദ്രീകരിച്ച് പ്രകടനമായെത്തിയ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഫെബ്രുവരി പത്തിന് രാവിലെയാണ് പള്ളിക്ക് സമീപത്തെ മദ്രസക്ക് പിറകില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഹക്കീമിന്റെ ജഡം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധിപേരെ ചോദ്യംചെയ്തെങ്കിലും ആരെയും പിടികൂടിയില്ല. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതകേന്ദ്രങ്ങള്‍ ഇടപെടുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment