കാഞ്ഞങ്ങാട്: ഫാസിസത്തിനെതിരെ ജനമുന്നേറ്റം എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ജനബോധനയാത്ര പര്യടനം തുടരുന്നു. നാലാം ദിനത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം പര്യടനമാണ് പുതിയ അധ്യയം തുന്നിച്ചേര്‍ത്തത്. മലയോരത്തുനിന്ന് വൈകുന്നേരത്തോടെ കാഞ്ഞങ്ങാടിനെ തൊട്ടപ്പോള്‍ ആവേശത്തിന് കൂടുതല്‍ കരുത്തുണ്ടായിരുന്നു. ഓരോ കേന്ദ്രങ്ങളിലേക്കും നൂറുക്കണക്കിനാളുകള്‍ ഒഴുകിയെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
മണ്ഡലംപര്യടനം പനത്തടിപഞ്ചായത്തിലെ പാണത്തൂരില്‍ പി.ബി.അബ്ദുല്‍ റസാഖ്എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.അബ്ബാസ് അധ്യക്ഷത വഹിച്ചു. എം.ബി.ഇബ്രാഹിം സ്വാഗതം പറഞ്ഞു. കള്ളാര്‍ കോളിച്ചാലില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സി.എം. നാസര്‍ അധ്യക്ഷത വഹിച്ചു. സലീം കോളിച്ചാല്‍ സ്വാഗതം പറഞ്ഞു. കോടോംബേളൂര്‍ കാലിച്ചാനടുക്കത്ത് നടന്ന സ്വീകരണ യോഗത്തില്‍ കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി. ഫാറൂഖ് സ്വാഗതം പറഞ്ഞു. കിനാനൂര്‍ കരിന്തളം പരപ്പയില്‍ നല്‍കിയ സ്വീകരണത്തില്‍ സി.എം.കുഞ്ഞാമു ഹാജി അധ്യക്ഷത വഹിച്ചു. സി.എം.ഇബ്രാഹിം സ്വാഗതം പറഞ്ഞു. ബളാല്‍ വെള്ളരിക്കുണ്ടില്‍കെ.കെ. കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എ.സി.എ.ലത്തീഫ് അധ്യക്ഷതവഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ എം.സി.ഖമറുദ്ദീന്‍, ഡെപ്യൂട്ടിലീഡര്‍ എ.അബ്ദുല്‍ റഹ്മാന്‍, ഡയറക്ടര്‍ എ.ഹമീദ് ഹാജി, കോ-ഓര്‍ഡിനേറ്റര്‍ കല്ലട്ര മാഹിന്‍ ഹാജി, ഡെപ്യൂട്ടി ഡയറക്ടര്‍ എം.അബ്ദുല്ലമുഗു, അംഗങ്ങളായ സി.ടി.അഹമ്മദലി, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ,എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ,പി. മുഹഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കെ.ഇ.എ. ബക്കര്‍,എ.ജി.സി. ബഷീര്‍, കാഞ്ഞങ്ങാട് മണ്ഡലംമുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി എം.പി. ജാഫര്‍, എന്‍.എ. ജോയ്, അഷ്‌റഫ് എടനീര്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഇബ്രാഹിം പള്ളങ്കോട്, എം.ഇബ്രാഹിം, കുഞ്ഞാമദ് പുഞ്ചാവി, സിദ്ദീഖ് പള്ളിപ്പുഴ, ടി.എസ്. നജീബ്, കുഞ്ഞാമദ് കല്ലൂരാവി, എം.അബ്ബാസ്, മുഹമ്മദ്കുഞ്ഞി കടവത്ത്, ജാതിയില്‍ ഹസൈനാര്‍, ഇ.കെ. മുസ്തഫ, റഫീഖ് കോട്ടപ്പുറം, ഖാലിദ് പാറപ്പള്ളി, മുസ്തഫ തായന്നൂര്‍, റഹ്മാന്‍ പാറപ്പള്ളി, ശംസുദ്ദീന്‍ കൊളവയല്‍, സി.എം. ഖാദര്‍ ഹാജി,പാലാട്ട് ഇബ്രാഹിം, അബ്ദുല്ല ഹാജി പനത്തടി, എ.എസ്. ഹമീദ് കാലിച്ചാനടുക്കം, എം. മൂസാന്‍ ഹാജി കോടോം ബേളൂര്‍, ഇബ്രാഹിം ഹാജി കനകപ്പള്ളി, അബൂബക്കര്‍ ബളാല്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment