കാസര്‍കോട്: യുവാവില്‍ നിന്ന് കണ്ടെടുത്ത 11 ലക്ഷത്തിന്റെ കുഴല്‍പണത്തില്‍ നിന്ന് 500 രൂപയുടെ ഒരു കള്ളനോട്ട് കണ്ടെത്തി. വെളളിയാഴ്ച ഉച്ചയോടെ കറന്തക്കാട് വെച്ച് ഷാഡോ പൊലീസ് സംഘം കുന്പള ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് ബൈക്കില്‍ വരികയായിരുന്ന തളങ്കര സ്വദേശി ബെദ്രടുക്കയിലെ മുഹമ്മദ് ഷരീഫി(30)ല്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
പൊലീസ് സ്റ്റേഷേനില് കൊണ്ടുവന്ന് ചോദ്യം ചെയതപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. 1000 രൂപയുടെ ഒരു കെട്ടും 500 രൂപയുടെ 20 കെട്ടും പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. കേസ് എന്ഫോഴ്സിമെന്റിന് കൈമാറുമെന്നും കള്ളനോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷരീഫിനെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്.ഐ ടി. ഉത്തംദാസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment