Latest News

പോലീസ് നിലപാട് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: ബൈക്ക്‌യാത്രക്കാരനായ യുവാവ് ബസ്സിടിച്ച് മരിച്ചതിനെതുടര്‍ന്ന് സാമൂഹ്യ ദ്രോഹികള്‍ ഡസനിലധികം വരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും, മണിക്കുറുകളോളം ബാങ്ക് റോഡ് ഉപരോധിക്കുകയും പോലീസ് അറസ്റ്റ് ചെയ്ത ആറ് പേരെ റോഡ് ഉപരോധിച്ച് ബലമായി സ്‌റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ട് പോവുകയും ചെയ്ത സംഭവം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആരോപിച്ചു.

ജില്ലയുടെ മറ്റ് പ്രദേശങ്ങളില്‍ മുസ്ലിം സമുദായത്തില്‍പെട്ട കുട്ടികളോ, യുവാക്കളോ കൊച്ചു പ്രശ്‌നങ്ങളില്‍ ഇടപെട്ടാല്‍ കാടിളക്കി നടപടിയെടുക്കുകയും, നിരപരാധികളുടെ വീടുകളില്‍ പോലും രാപകലില്ലാതെ കയറിയിറങ്ങി സൈ്വര ജീവിതം തകര്‍ക്കുകയും ചെയ്യുന്ന പോലീസില്‍ നിന്നും തന്നെയാണ് ജില്ലാ ആസ്ഥാനത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ സാമൂഹ്യ ദ്രാഹികളെ സംരക്ഷിക്കുന്ന നിലപാടെന്നത് ഏറെ ഗൗരവമായി കാണേണ്ട വിഷയമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കുറ്റവാളികളെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുന്ന അവസരത്തില്‍ പോലും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തിയ പണിമുടക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും, പൊതുജനത്തെയുമാണ് ദുരിതത്തിലാക്കിയതെന്നും ഇതിന് ഉത്തരവാദി തത്വദീക്ഷയില്ലാത്ത പോലീസിന്റെ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് പോലീസിന്റെ പക്ഷപാതപരമായ നിലപാട് ഏറെ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ സമുദായാന്തരീക്ഷം കലുഷമാക്കുന്ന ഇത്തരം ദു:ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയമ വാഴ്ചക്ക് വെല്ലുവിളിയാകുന്നത് ഏത് സമുദായത്തില്‍ പെട്ട കുറ്റവാളികളാണെങ്കിലും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും മാഹിന്‍ ഹാജി കല്ലട്ര ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.