കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കരുണാകരന്റെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് ഐ.എന്‍.എല്‍. നേതാക്കള്‍. സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് അകറ്റാനുമുള്ള നിലപാടിന്റെ ഭാഗമായാണ് ഐ.എന്‍.എല്‍. ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനത്തിനു പിന്തുണ നല്‍കുന്നത്. ഇരുപതു വര്‍ഷത്തോളം എല്‍.ഡി.എഫുമായി സഹകരിച്ചിട്ടും ഘടകകക്ഷിയാക്കിയില്ല. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പിനുശേഷം ആലോചിക്കാമെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ അസീസ് കടപ്പുറം, പി.എ.മുഹമ്മദ്കുഞ്ഞി, കെ.എസ്.ഫക്രുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment