കണ്ണൂര്‍: മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലെ പ്രതിയും എ.പി. അബ്ദുല്ലക്കുട്ടിയെ മര്‍ദിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും ചെയ്ത ഡി.വൈ.എഫ്.ഐ നേതാവ് പൊലീസിനെ വെട്ടിച്ച് ആശുപത്രിയില്‍ നിന്ന് കടന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ബിജു കണ്ടക്കൈയാണ് എ.കെ.ജി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ച ആശുപത്രി മാനേജ്മെന്‍റ്, ഡ്യൂട്ടി ഡോക്ടര്‍, ഡ്യൂട്ടി നഴ്സ് എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസം എ.പി. അബ്ദുല്ലക്കുട്ടിയെ പാംഗ്രൂവ് ഹോട്ടലില്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസില്‍ ബിജു കണ്ടക്കൈയടക്കം പത്തു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. അതിനിടെ മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമത്തില്‍ പങ്കുള്ളയാളാണെന്ന് മനസിലാക്കിയ പൊലീസ് ആ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, സംഘര്‍ഷത്തിനിടയില്‍ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ ബിജുവിനെ ജില്ലാ ആശുപത്രിയിലത്തെിച്ചു.
മൂത്രസംബന്ധമായ വേദനയും അസുഖവുമുണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടറോടു പറഞ്ഞതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ആശുപത്രിയിലത്തെിച്ച ബിജുവിനെ പരിശോധനക്കു ശേഷം തീവ്രപരിചരണ മുറിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിനു പുറത്ത് പൊലീസ് കാവല്‍ നില്‍ക്കുകയും ചെയ്തു. അല്‍പ സമയത്തിനു ശേഷം ബിജുവിനെ അന്വേഷിച്ചപ്പോഴാണ് രക്ഷപ്പെട്ടതായി മനസിലാക്കിയത്.

ഡോക്ടറോടും നഴ്സുമാരോടും വിവരം ആരാഞ്ഞെങ്കിലും തങ്ങള്‍ക്കറിയില്ലെന്നാണ് പ്രതികരണം. പൊലീസുകാരുടെ പരാതിയിലാണ് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസെടുത്തത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ബിജു കണ്ടക്കൈക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍, രോഗികള്‍ക്കു ചികിത്സ നല്‍കുകയെന്നതിലപ്പുറം മറ്റു കാര്യങ്ങളൊന്നും ആശുപത്രിക്കില്ലെന്നുംകേസെടുത്തത് ശരിയായില്ലെന്നും ആശുപത്രി ചെയര്‍മാന്‍ എം. പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
രോഗികള്‍ വരുന്നു, അഡ്മിറ്റാകുന്നു, ചികിത്സ പൂര്‍ത്തിയാക്കി അവര്‍ പോകുന്നു. മറ്റു കാര്യങ്ങളില്‍ ആശുപത്രിക്കെന്ത് കാര്യം. ആശുപത്രിക്ക് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നോട്ടീസൊന്നും തന്നിട്ടില്ല.
ഇവിടെ ആരും വരാന്‍ പാടില്ലെന്നോ, ഇവിടെ ആരെയെങ്കിലും സൂക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇവിടെ ആരും വരാന്‍ പാടില്ലെന്നോ, ഇവിടെ ആരെയെങ്കിലും സൂക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment