ഷാര്‍ജ: ഷാര്‍ജയിലെ തിരക്കേറിയ റോളയില്‍ ഒരു തുറന്ന പള്ളിയുണ്ട്. ഇലന്തമരത്തിന്‍െറ ഇലകളാണ് ഇതിന്‍െറ മേല്‍ക്കൂര. മരച്ചോടാണ് വായനശാല. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളും ഖുര്‍ആനും ഇവിടെ കിട്ടും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
നമസ്കാര പായയിലേക്ക് മരത്തില്‍ നിന്ന് സദാ പൂക്കളും കായകളും അടര്‍ന്ന് വീഴും. സൂജൂദ് ചെയ്യുന്നവരുടെ നെറ്റിയില്‍ നിസ്ക്കാര തഴമ്പുപോലെ ഇവ പറ്റിപിടിക്കും. കൊടും ചൂടുമായി പാഞ്ഞു വരുന്ന വേനലിനെ ഇലന്തമരത്തിന്‍െറ ഇലകള്‍ക്ക് തടഞ്ഞുനിറുത്താന്‍ കെല്‍പ്പുള്ളത് കൊണ്ട് നിസ്കരിക്കുന്നവരെ അതിരുവിട്ട് ആക്രമിക്കാന്‍ ചൂടിനാവാറില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ നിസ്കാരം തുടങ്ങിയത്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഉള്ളവരാണ് തുടക്കമിട്ടത്. ആദ്യമൊക്കെ അംഗ സംഖ്യ കുറവായിരുന്നു. പിന്നെ പിന്നെ മരച്ചോട്ടിലെ പള്ളിയിലേക്ക് ആളുകളത്തൊന്‍ തുടങ്ങി. ആളുകൂടിയപ്പോള്‍ നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ ആളെ നിയമിച്ചു. സമീപത്തെ സ്ഥാപന ഉടമയാണ് ഇമാമിന് ശമ്പളം നല്‍കുന്നത്.
നിസ്കരിക്കാനായി തയ്യാറാക്കിയ സ്ഥലം തികയാത്തത് കൊണ്ട് പുറത്ത് പായ വിരിച്ചു. സമീപത്ത് വലിയ നിരവധി പള്ളികള്‍ ഉണ്ടെങ്കിലും ഇവിടെ നിസ്കരിച്ച് ശീലമായവര്‍ക്ക് ഇവിടെ എത്തിയാലേ തൃപ്തിയാകൂവെന്ന് സ്ഥിരമായി ഇവിടെ പ്രാര്‍ഥിക്കാനത്തെുന്ന പാക് സ്വദേശി പറഞ്ഞു.
അംഗശുദ്ധി വരുത്താനും സൗകര്യമുണ്ട്. ചെറിയ കാറ്റ് ഇത് വഴി കടന്ന് പോയാല്‍ മതി. നിസ്ക്കരിക്കാന്‍ നില്‍ക്കുന്നവരുടെ മേലാകെ മരത്തിന്‍െറ സ്നേഹം പടരും.
ശിശിരകാലത്ത് ഇവിടെ നിസ്ക്കരിക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. നേര്‍ത്ത മഞ്ഞ് തുള്ളികള്‍ ശരിരത്തിലേക്ക് ഇറ്റിറ്റ് വീഴും. മുടിയിഴകളില്‍ മഞ്ഞ് തുള്ളികള്‍ തങ്ങിനില്‍ക്കും. റോള പാര്‍ക്കിന്‍ എതിര്‍വശത്താണ് ഈ മരച്ചോട്ടിലെ പള്ളി സ്ഥിതി ചെയ്യുന്നത്.
Madhyamam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment