കണ്ണൂര്‍: രണ്ടുകുട്ടികളുടെ പിതാവായ കാമുകനോടൊപ്പം ഒളിച്ചോടി വിവാഹിതയായ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. തുടര്‍ന്ന് കോടതിയില്‍ഹാജരാക്കി. ഭര്‍ത്തൃമതിയായ ഹസൈനാനകത്ത് നജീനയെന്ന 29 കാരിയെയാണ് കോടതി കാമുകന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജനുവരിയിലാണ് യുവതി അണ്ടത്തോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ ബാദുഷയോടൊപ്പം സ്ഥലംവിട്ടത്. ഇവരുടെ ഭര്‍ത്താവ് ദുബൈലാണ്. ജനുവരി 25ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
കാമുകനോടൊപ്പം സ്ഥലംവിട്ട യുവതി ഉദുമയില്‍ രജിസ്റ്റര്‍ വിവാഹം നടത്തിയതായി പറയുന്നു. തുടര്‍ന്ന് ഇരുവരും ഗള്‍ഫിലേക്ക് പോയി.വിവരമറിഞ്ഞ ഭര്‍ത്താവ് ദുബൈ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഗള്‍ഫിലെ മലയാള പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് യുവതി നാട്ടിലേക്ക് യാത്ര തിരിച്ചപ്പോഴാണ് നെടുമ്പാശ്ശേരിയില്‍ വെച്ച്പിടിയിലായത്.
100 പവന്‍ സ്വര്‍ണാഭരണവും ലക്ഷങ്ങളുമായിട്ടാണ് യുവതി കാമുകനോടൊപ്പം ഒളിച്ചോടിയന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുവതിയെ സ്വീകരിക്കാന്‍ കാമുകന്റെ ബന്ധുക്കള്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
എന്നാല്‍ പുറത്ത് കടക്കും മുമ്പ് യുവതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയോട് ഇഷ്ടമുള്ളവര്‍ക്കൊപ്പം പോകാന്‍ അനുമതി നല്‍കി. യുവതി കാമുകനായ ബാദുഷയുടെ ബന്ധുക്കളോടൊപ്പം പോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment