പാനൂര്‍: വഴിയില്‍നിന്നു കിട്ടിയ ബോംബ് പൊട്ടിത്തെറിച്ച് അന്യസംസ്ഥാന തൊഴിലാളിയുടെ മകനായ പിഞ്ചുബാലന്റെ കൈപ്പത്തി തകര്‍ന്നു.
പാനൂര്‍ ടൗണിനടുത്ത അയ്യപ്പക്ഷേത്ര കനാലിനടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. മധ്യപ്രദേശ് വിദിശ ജില്ലയിലെ ഭക്തി വില്ലേജിലെ പൂരാ-സോനാഭായ് ദമ്പതികളുടെ മകന്‍ അഭിഷേക് ബോറ(7)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. തലശ്ശേരി ഗവ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പണിയായുധങ്ങള്‍ നിര്‍മിച്ചു വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടതാണ് ഈ കുട്ടി. പാനൂര്‍ ടൗണിനടുത്താണ് ഇവരുടെ താമസം.
സമീപത്തുനിന്ന് പാഴ്‌വസ്തുക്കള്‍ പെറുക്കവെയാണ് തേങ്ങ പോലുള്ള വസ്തു കുട്ടിക്കു ലഭിച്ചത്. ഇതു തീയിലിട്ട് കത്തിക്കുമ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടിയുടെ വലതു കൈപ്പത്തിക്കു പുറമെ മുഖത്തും ദേഹമാസകലവും പൊള്ളലേറ്റു. പാനൂര്‍ സി.ഐ. ബെന്നിയുടെ നേതൃത്വത്തില്‍ പോലിസ് സംഘമെത്തി കേസെടുത്തു. തലശ്ശേരി എ.എസ്.പി. നാരായണന്‍ സ്ഥലം സന്ദര്‍ശിച്ചു.

ഇതിനു സമാനമായ സംഭവം 1998ല്‍ പാനൂരിനടുത്ത കല്ലിക്കണ്ടിയില്‍ ഉണ്ടായിരുന്നു. ആക്രിസാധനങ്ങള്‍ പെറുക്കി തച്ചുടക്കവെയുണ്ടായ സ്‌ഫോടനത്തില്‍ അമാവാസി എന്ന നാടോടി ബാലന് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈയും കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തിരുന്നു.

No comments:
Post a Comment