Latest News

സിദ്ദീഖിന് വോട്ടുതേടാന്‍ ഷാഹിദാ കമാല്‍ കാസര്‍കോട്ടെത്തുന്നു

കാസര്‍കോട്: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട് കൊല്ലത്തേക്ക് വണ്ടി കയറിയ ഷാഹിദാ കമാല്‍ വീണ്ടും കാസര്‍കോട്ടെത്തുന്നു. ഇത്തവണ ഷാഹിദ വരുന്നത് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദീഖിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനാണ്.

കഴിഞ്ഞതവണ സി.പി.എമ്മിലെ പി കരുണാകരനോട് 64,000 വോട്ടുകള്‍ക്കു പരാജയപ്പെട്ടശേഷം രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമില്ലാതിരുന്ന ഷാഹിദ കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിച്ച് കൊല്ലത്തെ വീട്ടിലെത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് ഇവര്‍ വിട്ടുനിന്നത്. എ.ഐ.സി.സി. അംഗം, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

അടുത്തിടെ ഒരു മാധ്യത്തിന് ഷാഹിദ നല്‍കിയ അഭിമുഖം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം വളരെ അധികം വിഷമങ്ങള്‍ നേരിടുന്ന തന്നെ പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ലെന്നാണ് ഷാഹിദ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നേരെ തുറന്ന് പറഞ്ഞത്. ഇതോടെയാണ് ഷാഹിദ വീണ്ടും കോണ്‍ഗ്രസ്സ് വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

2004ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ എന്‍ എ മുഹമ്മദ് നാലപ്പാടിനെ പി കരുണാകരന്‍ 1,04,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ തവണ ഷാഹിദ കമാല്‍ കരുണാകരന്റെ ഭൂരിപക്ഷം 40,000 ഓളമാക്കി കുറച്ചു. ജില്ലയിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ ഷാഹിദയുടെ സ്ഥാനാര്‍ഥിത്വംകൊണ്ടു സാധിച്ചിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനിന്നതാണ് ഷാഹിദ പരാജയപ്പെടാന്‍ ഇടയായത്. മാത്രവുമല്ല യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറയുകയും ചെയ്തിരുന്നു.

മണ്ഡലത്തിലെ പരാജയത്തെ തുടര്‍ന്ന് ഷാഹിദ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.പി.സി.സി. അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നുവെങ്കിലും റിപോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ടി സിദ്ദീഖിന്റെ വിജയം ഉറപ്പാക്കാനാണ് താന്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രചാരണത്തിനെത്തുന്നതെന്ന് ഷാഹിദ പറഞ്ഞു. സിദ്ദീഖിന് വോട്ടുതേടാന്‍ ഷാഹിദാ കമാല്‍ കാസര്‍കോട്ടെത്തുന്നു
കാസര്‍കോട്: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട് കൊല്ലത്തേക്ക് വണ്ടി കയറി ഷാഹിദാ കമാല്‍ വീണ്ടും കാസര്‍കോട്ടെത്തുന്നു. ഇത്തവണ ഷാഹിദ വരുന്നത് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദീഖിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനാണ്.

കഴിഞ്ഞതവണ സി.പി.എമ്മിലെ പി കരുണാകരനോട് 64,000 വോട്ടുകള്‍ക്കു പരാജയപ്പെട്ടശേഷം രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമില്ലാതിരുന്ന ഷാഹിദ കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിച്ച് കൊല്ലത്തെ വീട്ടിലെത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് ഇവര്‍ വിട്ടുനിന്നത്. എ.ഐ.സി.സി. അംഗം, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

അടുത്തിടെ ഒരു മാധ്യത്തിന് ഷാഹിദ നല്‍കിയ അഭിമുഖം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം വളരെ അധികം വിഷമങ്ങള്‍ നേരിടുന്ന തന്നെ പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ലെന്നാണ് ഷാഹിദ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നേരെ തുറന്ന് പറഞ്ഞത്. ഇതോടെയാണ് ഷാഹിദ വീണ്ടും കോണ്‍ഗ്രസ്സ് വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

2004ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ എന്‍ എ മുഹമ്മദ് നാലപ്പാടിനെ പി കരുണാകരന്‍ 1,04,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ തവണ ഷാഹിദ കമാല്‍ കരുണാകരന്റെ ഭൂരിപക്ഷം 40,000 ഓളമാക്കി കുറച്ചു. ജില്ലയിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ ഷാഹിദയുടെ സ്ഥാനാര്‍ഥിത്വംകൊണ്ടു സാധിച്ചിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനിന്നതാണ് ഷാഹിദ പരാജയപ്പെടാന്‍ ഇടയായത്. മാത്രവുമല്ല യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറയുകയും ചെയ്തിരുന്നു.

മണ്ഡലത്തിലെ പരാജയത്തെ തുടര്‍ന്ന് ഷാഹിദ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.പി.സി.സി. അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നുവെങ്കിലും റിപോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ടി സിദ്ദീഖിന്റെ വിജയം ഉറപ്പാക്കാനാണ് താന്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രചാരണത്തിനെത്തുന്നതെന്ന് ഷാഹിദ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.