കോട്ടയം: കോട്ടയം കുമരനല്ലൂരില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശി സന്ധ്യ, മകള്‍ വിദ്യ എന്നിവരാണ് മരിച്ചത്. അശ്വിന്‍ , അഖില്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച കാലത്ത് കുമരനല്ലൂര്‍ റെയില്‍വേ ഗെയ്റ്റിന് സമീപത്തുവച്ചാണ് ഇവരെ ട്രെയിനിടിച്ചത്.
ആത്മഹത്യയാണെന്ന് സംശയമുണ്ട്. കാലത്ത് ഏഴ് മണിക്ക് നാട്ടുകാരാണ് റെയില്‍വേ ട്രാക്കിന് സമീപം ഇവരുടെ ജഡം കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നാലുപേരും കാലത്ത് റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
സമീപത്തെ ആറ്റില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടേതെന്ന് സംശയിക്കുന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
സമീപത്തെ ആറ്റില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടേതെന്ന് സംശയിക്കുന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

No comments:
Post a Comment