Latest News

മദ്രസയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ശ്രീകണ്‌ഠപുരം: മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. പഴയങ്ങാടി വെങ്ങരയിലെ അച്ചുമ്മാന്റകത്ത്‌ അബ്‌ദുള്‍ റഹ്‌മാനെ (58)യാണ്‌ ശ്രീകണ്‌ഠപുരം എസ്‌.ഐ: കെ.കെ. വിജയന്‍ അറസ്റ്റ്‌ ചെയ്‌തത്‌. 

നിടിയേങ്ങ ഹയാത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായിരുന്നു അബ്‌ദുള്‍റഹ്മാന്‍. ഒരാഴ്‌ച മുമ്പ്‌ ഇയാളെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. 

കഴിഞ്ഞ നബിദിനത്തിന്‌ ശേഷം വന്ന തിങ്കളാഴ്‌ച പീഡിപ്പിച്ചുവെന്നാണ്‌ പരാതി. കുട്ടി നിടിയേങ്ങയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടിയാണ്‌. സംഭവം കുട്ടി വീട്ടുകാരോട്‌ പറഞ്ഞതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ക്ക്‌ പരാതി നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടിയായതിനാല്‍ ചൈല്‍ലൈന്‍ അധികൃതര്‍ ഡി.ഇ.ഒക്ക്‌ വിവരം കൈമാറി. എ.ഇ.ഒയെ അന്വേഷണത്തിന്‌ ഡി.ഇ.ഒ ചുമതലപ്പെടുത്തി. എ.ഇ.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഡി.ഇ.ഒ പോലീസിന്‌ വിവരം നല്‍കി. 

സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു എന്ന്‌ അറിഞ്ഞതോടെ വെങ്ങരയിലേക്ക്‌ മുങ്ങിയ അബ്‌ദുള്‍ റഹ്മാനെ മദ്രസ കമ്മിറ്റിക്കാരെ ഉപയോഗിച്ച്‌ വിളിച്ചുവരുത്തി നിടിയേങ്ങയിലേക്ക്‌ വരും വഴി ചെങ്ങളായി വച്ച്‌ പിടികൂടുകയായിരുന്നു. 

സി.ഐ: ജോഷി പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു. മൂന്നാംക്ലാസില്‍ പഠിക്കുന്ന രണ്ട്‌ കുട്ടികളെയും ഇയാള്‍ പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്‌. ഒരുവര്‍ഷം മുമ്പ്‌ മാത്രം ഇവിടെ ചുമതലയേറ്റ അബ്‌ദുള്‍റഹ്മാന്‌ ഒന്നാം ക്ലാസിന്റെ ചുമതലയാണ്‌. എന്നാല്‍ മറ്റ്‌ അധ്യാപകര്‍ അവധിയെടുക്കുമ്പോള്‍ മൂന്നാം ക്ലാസിന്റെയും അഞ്ചാം ക്ലാസിന്റെയും ചുമതല ലഭിക്കാറുണ്ട്‌. ഈ അവസരം മുതലെടുത്താണത്രെ പീഡനം. ഇയാള്‍ നേരത്തെ ജോലി ചെയ്‌ത സ്ഥാപനങ്ങളിലും പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.