തലശേരി: ആശുപത്രികളില്‍ പര്‍ദ്ദ ധരിച്ചെത്തി പിഞ്ചുകുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്ന സംഘത്തിലെ യുവതി അറസ്റ്റില്‍. മാഹി അഴിയൂരിലെ തൗഫീഖ് മന്‍സിലില്‍ ഷബാന (23)യെയാണ് എസ്.ഐ: സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്ച വൈകീട്ട് ധര്‍മ്മടം മിഷന്‍ ആശുപത്രിയില്‍ വച്ച് പിഞ്ചുകുഞ്ഞിന്റെ കയ്യില്‍ നിന്നും ഒന്നര പവന്റെ വള കവരവെയാണ് പിടിയിലായത്. ആശുപത്രിയിലെത്തുന്ന ഷബാന ഓരോരുത്തരുടെയും കയ്യില്‍ നിന്നും പരിചയം നടിച്ച് കുഞ്ഞിനെ വാങ്ങിക്കും. തുടര്‍ന്ന് കുറച്ച് സമയത്തെ ലാളനയ്‌ക്ക് ശേഷം കുഞ്ഞിനെ തിരിച്ച് നല്‍കി ഉടന്‍ സ്ഥലം വിടുകയും ചെയ്യും.
ഞായറാഴ്ച കവര്‍ന്ന സ്വര്‍ണ്ണവള മാഹിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. സംഘത്തില്‍ മറ്റ് രണ്ടുപേരുകൂടിയുണ്ടെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മുഖം മറച്ച് കവര്‍ച്ച നടത്തുന്നതിനാല്‍ സി.സി.ടി.വി പരിശോധിച്ചാലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലായെന്നതും പോലീസിന് തലവേദന സൃഷ്‌ടിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
പിന്നീട് കവര്‍ച്ച ശ്രദ്ധയില്‍പ്പെടുമ്പോഴേക്കും ഷബാനയുടെ പൊടിപോലും ഉണ്ടാകില്ല. ജില്ലയുടെ പല ഭാഗങ്ങളിലെ വിവിധ ആശുപത്രികളില്‍ ഇതേ രീതിയില്‍ കവര്‍ച്ച നടത്തിയതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞ 24ന് തലശേരി സഹകരണാശുപത്രിയില്‍ വച്ച് ഇതേ രീതിയില്‍ കവര്‍ച്ച നടത്തിയ ഷബാനയെ അന്ന് സി.സി.ടി.വി പരിശോധിച്ച് എസ്.ഐ: സുരേന്ദ്രന്‍ കല്യാടന്‍ പിടികൂടിയിരുന്നു. സ്റ്റേഷനിലെത്തിച്ച യുവതി ആഭരണം തിരിച്ച് നല്‍കുകയും വെറുതെ വിടണമെന്ന് കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് താക്കീത് ചെയ്‌ത് വിടുകയും ചെയ്‌തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment