ഉദുമ: ബേക്കല്‍ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പാര്‍ക്ക് ഏറ്റെടുത്തുനടത്താന്‍ സര്‍വീസ് സഹകരണബാങ്ക് രംഗത്ത്. പള്ളിക്കര സര്‍വീസ് സഹകരണബാങ്കാണ് ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനു(ബി.ആര്‍.ഡി.സി.)കീഴിലുള്ള പള്ളിക്കര ബീച്ച്പാര്‍ക്ക് ഏറ്റെടുത്തിരിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുവര്‍ഷത്തേക്ക് പാര്‍ക്ക് ഏറ്റെടുത്തുനടത്താനാണ് ബാങ്കിന്റെ തിരുമാനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വിനോദസഞ്ചാരമേഖലയിലെ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ബാങ്ക് മുന്നോട്ടുവരുന്നതെന്ന് പ്രസിഡന്‍റ് പി.കെ.അബ്ദുള്ള പറഞ്ഞു.
കാസര്‍കോട് ജില്ലാ ടൂറിസം ഡെവലപ്‌മെന്‍റ് സൊസൈറ്റിക്കുവേണ്ടി പ്രസിഡന്‍റ് ചാക്കോ ജോസഫ് ആണ് കഴിഞ്ഞ ഒമ്പതുവര്‍ഷം പാര്‍ക്ക് നടത്തിയത്. അവരുടെ പാട്ടക്കാലാവധി ഫിബ്രവരി 28ന് തീര്‍ന്നു.

പ്രതിമാസം 1.60 ലക്ഷം രൂപ ബി.ആര്‍.ഡി.സി.ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് പള്ളിക്കര സര്‍വീസ് സഹകരണബാങ്ക് പാര്‍ക്ക് ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ജോലിക്കാരില്‍ താത്പര്യമുള്ളവര്‍ക്ക് തുടരാമെന്ന് ബാങ്ക് സെക്രട്ടറി കെ.പുഷ്‌കരാക്ഷന്‍ പറഞ്ഞു. പാര്‍ക്കിനുള്ളില്‍ ഭക്ഷണശാല, ടൂറിസം ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, കുടുംബശ്രീ യൂണിറ്റുകള്‍ക്കായി കരകൗശലവസ്തുക്കളുടെയും നാടന്‍വിഭവങ്ങളുടെയും വിപണനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സെക്രട്ടറി പറഞ്ഞു.
ബേക്കല്‍ കോട്ടയുടെ തെക്കുകിഴക്കായി പത്തേക്കറിലാണ് പാര്‍ക്ക്. വിദേശികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സീസണില്‍ മാസം അരലക്ഷം പേര്‍ പാര്‍ക്കിലെത്തുമെന്നാണ് ബാങ്ക് അധികൃതര്‍ കണക്കുകൂട്ടുന്നത്. സഹകരണടൂറിസം വികസന പദ്ധതിയനുസരിച്ച് സഹായം അഭ്യര്‍ഥിച്ച് ബാങ്ക് സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ബിആര്‍.ഡി.സി.യുടെയും സര്‍ക്കാറിന്റെയും അനുമതിയോടെ പാര്‍ക്ക് വിപുലീകരിക്കാനും ബാങ്കിന് പദ്ധതിയുണ്ട്.
ബേക്കല്‍ കോട്ടയുടെ തെക്കുകിഴക്കായി പത്തേക്കറിലാണ് പാര്‍ക്ക്. വിദേശികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സീസണില്‍ മാസം അരലക്ഷം പേര്‍ പാര്‍ക്കിലെത്തുമെന്നാണ് ബാങ്ക് അധികൃതര്‍ കണക്കുകൂട്ടുന്നത്. സഹകരണടൂറിസം വികസന പദ്ധതിയനുസരിച്ച് സഹായം അഭ്യര്‍ഥിച്ച് ബാങ്ക് സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ബിആര്‍.ഡി.സി.യുടെയും സര്‍ക്കാറിന്റെയും അനുമതിയോടെ പാര്‍ക്ക് വിപുലീകരിക്കാനും ബാങ്കിന് പദ്ധതിയുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment