മംഗലാപുരം: അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളമടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ പിന്‍ഗാമിയായി ഉള്ളാള്‍ തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ മദനി അല്‍ ബുഖാരി കുറായെ തിരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഉള്ളാള്‍ ദര്‍ഗയില്‍ നട അഞ്ച് ഖര്‍യകളിലെ 28 മഹല്ല് ജമാഅത്തുകളുടെ സംയുക്ത പ്രത്യേക ജനറല്‍ബോഡി യോഗമാണ് തങ്ങളെ ഐക്യകണ്‌ഠേന ഖാസിയായി തിരഞ്ഞെടുത്തത്. 13ന് ഉള്ളാളില്‍ നടക്കു സ്ഥാനാരോഹണ സമ്മേളനത്തില്‍ മഹല്ല് പ്രതിനിധികള്‍ കുറാ തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്യും. പ്രമുഖ സയ്യിദുമാരും പണ്ഡിതരും സമ്മേളനത്തില്‍ സംബന്ധിക്കും.
യോഗത്തില്‍ ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ് യു എസ് ഹംസ ഹാജി അധ്യക്ഷത വഹിച്ചു. യു ടി ഇല്യാസ്, അശ്‌റഫ് അഹ്മദ് റൈത്‌വേ, മുഹമ്മദ് അശ്‌റഫ്, ഫാറൂഖ് നാഗര്‍ത്തല, മുഹമ്മദ് ഹാജി, അബ്ദുല്‍ ഹമീദ്, അസീസ് സഖാഫി, സയ്യിദ് സിയാദ് തങ്ങള്‍, തംസീര്‍ മുക്കച്ചേരി, ഹനീഫ് ഹാജി, നാസിം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
25 വര്‍ഷത്തിലേറെയായി കര്‍ണാടക കുറാ ജുമാ മസ്ജിദില്‍ മുദരിസായ ഫസല്‍ കുറാ തങ്ങള്‍ ഫസല്‍ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റാണ്. ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് തുടങ്ങി ധാരാളം സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും സാരഥിയായും ഉപദേശകനായും ഫസല്‍ കുറാ തങ്ങള്‍ സേവനം ചെയ്തു വരുന്നു. ഉള്ളാള്‍ തങ്ങളുടെ നാഇബ് ഖാസിയായിരുന്നു ഇതു വരെ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment