കാസര്‍കോട്: കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദീഖിന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും ആവേശോജ്ജ്വലമായ വരവേല്‍പ് നല്‍കി. ചെന്നൈ മെയിലില്‍ ഉച്ചയ്ക്ക് 11.30 മണിയോടെയെത്തിയ സിദ്ദീഖിനെ നേതാക്കളും പ്രവര്‍ത്തകരും ഹാരമണിയിക്കാനും പൂച്ചെണ്ട് നല്‍കാനും മത്സരിച്ചു. പ്രവര്‍ത്തകരുടെ തിരക്ക് കാരണം സിദ്ദീഖിന് റെയില്‍വേസ്റ്റേഷന് പുറത്തെത്താന്‍ തന്നെ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വന്‍ മാധ്യമസംഘവും സിദ്ദീഖിനെ പ്രതീക്ഷിച്ച് റെയില്‍വേസ്റ്റേഷനില്‍ എത്തിയിരുന്നു. കാസര്‍കോട് ലോക് സഭാ സീറ്റില്‍ വിജയിക്കാന്‍ കഴിയുമെന്ന് സിദ്ദീഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സിദ്ദീഖിനെ കാസര്‍കോട് ഡി.സി.സി. ഓഫീസിലേക്കാണ് ആനയിച്ചത്.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, പി. രാമകൃഷ്ണന്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദ് അലി, കെ. വെളുത്തമ്പു, പി. ഗംഗാധരന്‍ നായര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണന്‍, പി.എ. അഷ്‌റഫ് അലി, എ. അബ്ദുര്‍ റഹ്മാന്‍, അഡ്വ. എം.സി. ജോസ്, കെ.ഇ.എ. ബക്കര്‍, സാജിദ് മൗവ്വല്‍, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി ചായിന്റടി, അഡ്വ. മുനീര്‍, ലുക്മാന്‍ തളങ്കര, എ.കെ.എം. അഷ്‌റഫ്, കരുണ്‍ താപ്പ, സി.ബി. ജെയിംസ്, അബ്ബാസ് ബീഗം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കെ.എം. അബ്ദുര്‍ റഹ്മാന്‍, കെ.എം. ബഷീര്‍ തുടങ്ങി നിരവധി നേതാക്കള്‍ സിദ്ദീഖിനെ സ്വീകരിക്കാനെത്തിയിരുന്നു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, പി. രാമകൃഷ്ണന്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദ് അലി, കെ. വെളുത്തമ്പു, പി. ഗംഗാധരന്‍ നായര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണന്‍, പി.എ. അഷ്‌റഫ് അലി, എ. അബ്ദുര്‍ റഹ്മാന്‍, അഡ്വ. എം.സി. ജോസ്, കെ.ഇ.എ. ബക്കര്‍, സാജിദ് മൗവ്വല്‍, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി ചായിന്റടി, അഡ്വ. മുനീര്‍, ലുക്മാന്‍ തളങ്കര, എ.കെ.എം. അഷ്‌റഫ്, കരുണ്‍ താപ്പ, സി.ബി. ജെയിംസ്, അബ്ബാസ് ബീഗം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കെ.എം. അബ്ദുര്‍ റഹ്മാന്‍, കെ.എം. ബഷീര്‍ തുടങ്ങി നിരവധി നേതാക്കള്‍ സിദ്ദീഖിനെ സ്വീകരിക്കാനെത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment