Latest News

അബ്ദുള്ളക്കുട്ടിക്ക് തിരഞ്ഞെടുപ്പ് പരിപാടിയില്‍ വിലക്ക്‌

കണ്ണൂര്‍. സരിതയുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പു പരിപാടിയില്‍ എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എയ്ക്കു വിലക്ക്. 

വെള്ളിയാഴ്ച വൈകിട്ടു നാലിന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അബ്ദുല്ലക്കുട്ടിയെ അറിയിച്ചു.

അബ്ദുല്ലക്കുട്ടി ഒളിവിലാണെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപണമുയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യമുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതു ദോഷം ചെയ്യുമെന്നതിനാലാണ് വിലക്ക്.

തിരഞ്ഞെടുപ്പു ക്യാംപെയിനുകളില്‍ അബ്ദുല്ലക്കുട്ടിയെ സജീവമായി പങ്കെടുപ്പിക്കുമെന്നു ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Abdulla Kutty, UDF, Election.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.