കാസര്‍കോട്: ജന്‍മംകൊണ്ട് കാസര്‍കോട്ടുകാരനും കര്‍മംകൊണ്ട് കോഴിക്കോട് സ്വദേശിയുമായ ടി സിദ്ദീഖ് സി.പി.എമ്മിന്റെ കരുത്തനെ നേരിടാന്‍ ഗോദയില്‍. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും കേന്ദ്രകമ്മിറ്റി അംഗവും രണ്ടുതവണ കാസര്‍കോട് എം.പിയുമായ പി കരുണാകരനെ നേരിടാനാണ് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖിന്റെ നിയോഗം.
വൈദ്യുതിവകുപ്പ് ജീവനക്കാരനായ പിതാവ് 1970കളില്‍ ജില്ലയിലെ ഉദുമയില്‍ ജോലിചെയ്തിരുന്നു. ഈ സമയത്ത് മേല്‍പറമ്പിലായിരുന്നു താമസം. കാസര്‍കോട്ടാണ് ടി സിദ്ദീഖ് ജനിച്ചത്. പിന്നീട് പിതാവിന്റെ റിട്ടയര്‍മെന്റിന് ശേഷം സ്വദേശത്തേക്കു തിരിച്ചുപോവുകയായിരുന്നു. കോണ്‍ഗ്രസ് പരിപാടിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം സാധാരണ കാസര്‍കോട്ടെത്താറുണ്ട്. മണ്ണിന്റെ മണമുള്ള നാട്ടില്‍ നിന്നു മല്‍സരിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു. സി.പി.എം. ഉരുക്കുകോട്ടയായി കരുതപ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇപ്രാവശ്യം വിജയപ്രതീക്ഷയോടെയാണു താന്‍ രംഗപ്രവേശം ചെയ്യുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്.
മാത്രവുമല്ല വികസനപ്രവര്‍ത്തനങ്ങളിലെ വിവേചനം വോട്ടാക്കിമാറ്റാന്‍ സാധിക്കുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. പി കരുണാകരന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ മാത്രമാണെന്നും യു.ഡി.എഫ്. ആരോപിക്കുന്നുണ്ട്. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണു രണ്ടാംതവണയും ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. ബി.ജെ.പിയിലെ പടലപ്പിണക്കം ഇദ്ദേഹത്തിന്റെ വോട്ടുകള്‍ കുറയ്ക്കുമോയെന്ന് പാര്‍ട്ടിക്ക് ആശങ്കയുണ്ട്.
എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, തൃണമൂല്‍ കോണ്‍ഗ്രസ്സിലെ അബ്ബാസ് മുതലപ്പാറ തുടങ്ങിയവരാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഐ.എന്‍.എല്‍. ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ കാസര്‍കോട്ട് ശക്തനായ നേതാവിനെ രംഗത്തിറക്കാനാണ് നീക്കം. പി.ഡി.പിയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒമ്പതു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്. അതുകൊണ്ട് തന്നെ പ്രചാരണത്തിനു വിവിധ ഭാഷകള്‍ സംസാരിക്കുന്ന നേതാക്കളെ ഇറക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment