Latest News

പിരിച്ചുവിട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ തിരിച്ചെടുത്തു

കൊച്ചി: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് പിരിച്ചുവിട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ തിരിച്ചെടുക്കാന്‍ തീരുമാനമായി. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ ഐ.ജി എം.ആര്‍. അജിത് കുമാറിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ പത്മിനി ട്രാഫിക് സ്‌റ്റേഷന് മുന്നില്‍ നിരാഹാരം ആരംഭിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ജോലിക്ക് തിരിച്ച് കയറാനുള്ള ഉത്തരവ് ലഭിച്ചതോടെ നിരാഹാരം അവസാനിപ്പിക്കുകയാണെന്നും വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും പത്മിനി പറഞ്ഞു.

ട്രാഫിക് തെറ്റിച്ച യാത്രക്കാരനെ ചോദ്യം ചെയ്തതിന് പത്മിനിക്ക് നടുറോഡില്‍ അപമാനം സഹിക്കേണ്ടിവന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പിരിച്ചുവിടല്‍. പത്മിയുടെ നെഞ്ചിനിടിക്കുകയും നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്ത വിനോഷ് വര്‍ഗീസിനെതിരെ പരസ്യമായി രംഗത്തെത്തിയതാണ് പത്മിനിക്ക് വിനയായത്.

സര്‍ക്കാര്‍ തലത്തില്‍ വന്‍ പിടിപാടുള്ള വിനോഷ് തന്റെ സ്വാധീനം ഉപയോഗിച്ച് പത്മിനിയെ ജോലിയില്‍ നിന്നുതന്നെ പിരിച്ചുവിടാന്‍ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്നു. സംഭവത്തില്‍ എ.ഡി.ജി.പി. സന്ധ്യ അന്വേഷണം തുടരുമ്പോഴാണ് പത്മിനിയുടെ പിരിച്ചുവിടല്‍ നടന്നത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Trafic Warden, Padmini.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.