കുറുപ്പംപടി: വിനോദസഞ്ചാര കേന്ദ്രമായ പെരിയാറിലെ പാണിയേലി പോരിന് സമീപം രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പള്ളുരുത്തി ചിറയ്ക്കല്‍ പോണേത്ത് വീട്ടില്‍ ജോര്‍ജ് റോയിയുടെ മകന്‍ സേവ്യര്‍ പ്രവീണ്‍ (19), അരൂര്‍ വെളിയപ്പറമ്പില്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് ജമാല്‍ (20) എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നാംവര്‍ഷ ബിഎ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥികളാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് 18 പേര്‍ ഉള്‍പ്പെട്ട സുഹൃദ്‌സംഘം പോര് സന്ദര്‍ശനത്തിനെത്തിയത്. വെള്ളച്ചാട്ടത്തിന് 250 മീറ്ററോളം മുകളില്‍ മുള്ളന്‍പാറ എന്ന ഭാഗത്ത് രണ്ടു മണിയോടെയായിരുന്നു അപകടം. പുഴയിലൂടെ ഫോട്ടോ എടുത്ത് നടക്കുന്നതിനിടെ ഒരാള്‍ കാല്‍വഴുതി വീണു. ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പ്പെട്ടത്.
വലിയ പാറകള്‍ നിറഞ്ഞ പ്രദേശമാണിത്. ഒപ്പമുണ്ടായിരുന്നവര്‍ ഈ സമയം കരയിലേക്കെത്തിയിരുന്നു. മൂന്നുമണിയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് ജീവനക്കാരും രക്ഷാ പ്രവര്‍ത്തനത്തിനെത്തി. കോളേജ് അധികൃതര്‍ അറിയാതെയാണ് ഇവര്‍ വിനോദയാത്രയ്ക്ക് വന്നതെന്ന് കോളേജ് വൃത്തങ്ങള്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്കാസ്പത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച നടക്കും. അപകടത്തെ തുടര്‍ന്ന് മഹാരാജാസില്‍ വെള്ളിയാഴ്ച നടത്താനിരുന്ന പൊതു പരിപാടികളെല്ലാം മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ലീലയാണ് സേവ്യറിന്റെ അമ്മ. പ്രണോയ് സഹോദരനും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment