Latest News

പാസ്‌പോര്‍ട്ടിന് ഫോട്ടോയെടുക്കല്‍: ചെവി കാണിക്കേണെ്ടന്ന നിയമം യുവതി വിശദീകരിച്ചപ്പോള്‍ ഓഫിസര്‍ വഴങ്ങി

കണ്ണൂര്‍: പാസ്‌പോര്‍ട്ട് ആവശ്യത്തിനു ഫോട്ടോയെടുക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കുന്നവര്‍ ചെവി കാണിക്കണമെന്ന പാസ്‌പോര്‍ട്ട് ഓഫിസറുടെ വാശി യുവതിക്കു മുന്നില്‍ വിലപ്പോയില്ല. കേന്ദ്രസര്‍ക്കാരിന്റെ പാസ്‌പോര്‍ട്ട് ചട്ടം കോപ്പിയെടുത്തു കാണിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കു വഴങ്ങേണ്ടിവന്നു. തിങ്കളാഴ്ച കണ്ണൂരിലെ പടന്നപ്പാലം പാസ്‌പോര്‍ട്ട് ഓഫിസിലാണ് സംഭവം.

കുഞ്ഞുമായി പാസ്‌പോര്‍ട്ട് ഓഫിസിലെത്തിയ ചാലാട് സ്വദേശിനിയായ യുവതിയോട് ഫോട്ടോയെടുക്കുമ്പോള്‍ ഇരുചെവികളും പുറത്തുകാണിക്കണമെന്ന് പാസ്‌പോര്‍ട്ട് ഓഫിസിലെ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ചെവി കാണിക്കില്ലെന്നു യുവതി പറഞ്ഞതോടെ വിഷയം പാസ്‌പോര്‍ട്ട് ഓഫിസറുടെ മുന്നിലെത്തി. ഇദ്ദേഹവും ചെവി കാണിക്കണമെന്നാണു നിയമമെന്നും അല്ലാത്തപക്ഷം പാസ്‌പോര്‍ട്ട് അനുവദിക്കില്ലെന്നും തറപ്പിച്ചുപറഞ്ഞു.

എന്നാല്‍, നിയമം വായിച്ചതിലുള്ള അവ്യക്തതയാണ് ഇതിനു കാരണമെന്നു വാദിച്ച യുവതി, പാസ്‌പോര്‍ട്ട് ചട്ടത്തിലെ പ്രസ്തുത ഭാഗത്തിന്റെ കോപ്പി കാണിച്ചു. മതപരമായ കാരണങ്ങളുള്ളവര്‍ താടിയുടെ കീഴ്ഭാഗം, നെറ്റിത്തടം മുകള്‍ഭാഗം, മുഖത്തിന്റെ ഇരുഭാഗങ്ങള്‍ എന്നിവ കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നാണു നിയമത്തിലുള്ളത്. ഇതു യുവതി അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയതോടെ പാസ്‌പോര്‍ട്ട് ഓഫിസര്‍ വഴങ്ങുകയായിരുന്നു. ചിത്രസഹിതമുള്ള പേജാണ് യുവതി ഓഫിസറെ കാണിച്ചുകൊടുത്തത്. ഈ സമയം പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നു നിര്‍ദേശം നല്‍കുമ്പോള്‍ ചെവി കാണിക്കണമെന്നു പ്രത്യേകം വിളിച്ചുപറയുന്നുണ്ടായിരുന്നു.

മിക്ക സ്ത്രീകളും ചെവി കാണിക്കണമെന്നാണു നിയമമെന്നാണു തെറ്റിദ്ധരിച്ചിരിക്കുന്നത്. അതേസമയം, കോഴിക്കോട്, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ഇത്തരം കാര്യങ്ങളില്‍ നിര്‍ബന്ധിക്കാറില്ലെന്നും പറയപ്പെടുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.