Latest News

മലയോര ജനതയുടെ മനം കവര്‍ന്ന് കെ.സുരേന്ദ്രന്‍

കാസര്‍കോട്: കിഴക്കന്‍ മലയോര മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു കൊണ്ട് കെ.സുരേന്ദ്രന്റെ പര്യടനം പ്രത്യേകതയേറി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചിത്താരിയില്‍ നിന്നുമാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.

ചിത്താരി കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ വീറും ആവേശവുമായി മാറുകയായിരുന്നു കെ.സുരേന്ദ്രന്‍ ചൊവ്വാഴ്ച. ബിജെപി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ ആരതി ഉഴിഞ്ഞാണ് ജനങ്ങള്‍ സ്വീകരിച്ചത്. സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നാടും നഗരവും നടുങ്ങി. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം നൂറുകണക്കിനാളുകളാണ് ചിത്താരി കടപ്പുറത്ത് തടിച്ചുകൂടിയത്. കെ.സുരേന്ദ്രന്‍ മറ്റുമണ്ഡലങ്ങളില്‍ നിന്ന് കിട്ടിയ സ്വീകരണങ്ങള്‍ കേട്ടറിഞ്ഞ നാട്ടുകാര്‍ വളരെ ആവേശഭരിതരായി കണ്ടു. 

പുതിയകോട്ടയില്‍ ബിഎംഎസ് തൊഴിലാളികള്‍ സുരേന്ദ്രനെ വരവേറ്റു. കോട്ടപ്പാറയിലെ കാഷ്യു ഫാക്ടറിയിലെത്തിയ സുരേന്ദ്രന്‍ തൊഴിലാളികളോട് സംസാരിച്ചു. വോട്ടഭ്യര്‍ത്ഥനയോടൊപ്പം കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങളും തൊഴിലാളികളുമായി സംവദിച്ചു. ഫാക്ടറിയില്‍ എല്ലാ വിഭാഗവും സന്ദര്‍ശിച്ചു. അമ്പലത്തറ മൂന്നാംമൈല്‍ പ്രദേശത്ത് ഗംഭീര സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

നാടിന്റെ വികസന നായകനെന്ന് ജനങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്ന കെ.സുരേന്ദ്രനെയും കാത്ത് മൂന്നാം മൈല്‍ ടൗണില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവര്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് തട്ടുമ്മല്‍ കൊപ്ര ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തി. ഒടയംചാല്‍, ചുള്ളിക്കര പ്രദേശങ്ങളിലെ ഗംഭീര സ്വീകരണങ്ങളേറ്റുവാങ്ങി. പ്രസംഗത്തിലൂടെ പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയായിരുന്നു മലയോരത്ത് സുരേന്ദ്രന്റെ അശ്വമേധം. 

ക്രിസ്ത്യന്‍ മേഖലയായ രാജപുരം, കള്ളാര്‍ പ്രദേശങ്ങളില്‍ കെ.സുരേന്ദ്രനെ മാനസികമായി പിന്തുണച്ച് വോട്ട് ചെയ്യാമെന്നുള്ള വാഗ്ദാനവും ഏറ്റുവാങ്ങിയാണ് യാത്ര തുടര്‍ന്നത്. ഒരു ഭരണമാറ്റം തികച്ചും അത്യാവശ്യവും കാലഘട്ടത്തിന് അനിവാര്യവുമാണെന്ന് ക്രിസ്ത്യന്‍ മേഖലയിലെ യുവാക്കള്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. വികസന സംബന്ധമായ ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരവും സുരേന്ദ്രന്റെ കയ്യിലുണ്ടായിരുന്നു. സുരേന്ദ്രന്‍ ജയിച്ചാല്‍ കാര്യങ്ങള്‍ നടക്കുമെന്ന വിശ്വാസവും ഇവര്‍ക്കുണ്ടായി. 

മലയോരത്തെ പര്യടനത്തില്‍ എന്തുകൊണ്ടും പ്രത്യേകതയുള്ളതാണ് കള്ളാറിലെ പര്യടനം. കള്ളാറിലെ മുസ്ലിം സഹോദരന്മാര്‍ കെ.സുരേന്ദ്രനെ ആദരപൂര്‍വ്വം വരവേറ്റു. തങ്ങളുടെ വോട്ടുകള്‍ ഉറപ്പിച്ചു. മേലെ കള്ളാറില്‍ ഹോട്ടല്‍ ഉടമ മുസ്ലിം സഹോദരന്‍ സ്ഥാനാര്‍ത്ഥിയെ ഹോട്ടലിലേക്ക് ക്ഷണിച്ച് തന്റെയും സഹപ്രവര്‍ത്തകരുടേയും പതിമൂന്നോളം വോട്ടുകള്‍ ജനനായകന് വാഗ്ദാനം ചെയ്തു.
കറപുരളാത്ത രാഷ്ട്രീയ ജീവിതം കൈമുതലാക്കി മലയോരത്തെ മതന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിച്ചുകൊണ്ടായിരുന്നു കെ.സുരേന്ദ്രന്റെ യാത്ര. ഒപ്പം ജില്ലാ നേതാക്കളും മലയോരത്തിന്റെ വികസനമുരടിപ്പും പ്രാദേശിക പ്രശ്‌നങ്ങളും ഇതിനിടയില്‍ വോട്ടര്‍മാരോട് ചോദിച്ച് മനസിലാക്കാന്‍ സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തിയിരുന്നു. 

കോളിച്ചാല്‍ പതിനെട്ടാം മൈലില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്ന സ്ഥാനാര്‍ത്ഥിക്കുമുന്നില്‍ ഒരു വോട്ടര്‍ മനസ് തുറന്നു. കഴിഞ്ഞ കാലങ്ങളില്‍ സിപിഎം പ്രവര്‍ത്തകനായി വോട്ട് ചെയ്ത തന്നെ കാണാനും വോട്ട് ചോദിക്കാനുമായി ഒരു സ്ഥാനാര്‍ത്ഥിയും വന്നിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായ താങ്കളാണ് ആദ്യമായി എന്നോട് വോട്ട് ചോദിക്കുന്നത്. തന്റെയും ബന്ധുക്കളുടേയും ഇരുപത്തിയഞ്ചോളം വോട്ടുകള്‍ സുരേന്ദ്രന് വാഗ്ദാനം ചെയ്തു. അടുത്ത സ്വീകരണ സ്ഥലമായ ബളാംതോടിലേക്ക് സ്ഥാനാര്‍ത്ഥിയോടൊപ്പം യാത്ര ചെയ്താണ് വോട്ടര്‍ മടങ്ങിയത്.
ബളാംതോട്, കൊന്നക്കാട്, ബളാല്‍ വനാതിര്‍ത്തികളില്‍ കര്‍ഷകര്‍ നേരിടുന്ന കാര്‍ഷിക പ്രശ്‌നങ്ങളും വന്യമൃഗശല്യവും കാര്‍ഷിക നാശവും ജനങ്ങള്‍ സുരേന്ദ്രനുമായി പങ്കുവെച്ചു. കരിങ്കല്‍ ക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയമായി. പാറമടകളിലെ രോദനവും കണ്ണീരും മനസിലാക്കിയുള്ള യാത്ര മറ്റു പര്യടനങ്ങളില്‍ നിന്നും വേറിട്ടുനിന്നു. 

മനുഷ്യവാസത്തിനും ജീവനും ഭീഷണിയാകുന്ന പ്രശ്‌നങ്ങളില്‍ താനെന്നും കൂടെയുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി ഉറപ്പുനല്‍കി. തുടര്‍ന്ന് കൊന്നക്കാട്, ബളാല്‍ എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണത്തിനുശേഷം എടത്തോട്, കാലിച്ചാനടുക്കം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ചോയ്യംങ്കോടില്‍ പര്യടനം സമാപിച്ചു.

















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.