Latest News

ആവേശം അലകടലാക്കി സിദ്ദിഖിന്റെ പടയോട്ടം

പയ്യന്നൂര്‍: കത്തിജ്വലിക്കുന്ന സൂര്യനെക്കാള്‍ പ്രഭയോടെയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖിന്റെ പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പടയോട്ടം. പയ്യന്നൂരിന്റെ മണ്ണില്‍ സിദ്ദിഖിന് ലഭിച്ച ആവേശഭരിതമായ സ്വീകരണം അനിവാര്യമായ മാറ്റം ജനം ആഗ്രഹിക്കുഭതിന്റെ കാഹളമായിരുന്നു. വാക്കുറപ്പിന്റെ പോരാളി സ്ഥാനാര്‍ത്ഥിയുടെ വരവറിയിച്ച് വിളംബരം മുഴങ്ങിയപ്പോള്‍ നാടിന്റെ മാറ്റത്തിനായി ദാഹിക്കുന്ന ജനം ആവേശത്തോടെ പാതയോരത്ത് തടിച്ചുകൂടി.

"വികസനവിരോധികള്‍ക്ക് തടയിടാന്‍ കാസര്‍കോടിന്റെ കൊടിക്കൂറ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കെട്ടാന്‍ ഇതാ ഒരു ചെറുപ്പക്കാരന്‍, ജനശക്തിയുടെ ഉജ്ജ്വലതേരാളി നിങ്ങളുടെ മുില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നു"... പൈലറ്റ് വാഹനത്തില്‍ നിന്നും അനൗസ്മെന്റ് ഒഴുകി . പിന്നാലെയെത്തിയ വാഹനത്തിന്‍ നിന്നുമിറങ്ങിയ സ്ഥാനാര്‍ത്ഥിയെ സ്ത്രീകളും കുട്ടുകളുമടക്കം വന്‍ ജനാവലി ആവേശതത്തോടെ എതിരേറ്റു. “സഹായിക്കണം’ എന്ന കൈപിടിച്ചുകുലുക്കി ഓരോരുത്തരോടും തന്റെ ഹൃദ്ദ്യമായ ശൈലിയിലെ അഭ്യര്‍ത്ഥകള്‍ക്ക് ശേഷം അടുത്ത സ്വീകരണ കേന്ദ്രങ്ങളിലേക്ക്..
പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനത്തിന് പെരുമ്പയിലായിരുന്നു തുടക്കം. സ്ഥാനാര്‍ത്ഥിയെത്തുമ്പോഴേക്കും സതീശന്‍ പാച്ചേനിയുടെ പ്രസംഗം ആരംഭിച്ചിരുന്നു. തൊട്ടടുത്ത സ്വീകരണസ്ഥലമായ കവ്വായിയിലേക്ക് ഇരുചക്രവാഹന അകമ്പടികളോടെ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ആനയിച്ചു. പുഞ്ചക്കാട്,കുന്നെരു,പാലക്കോട്, എട്ടിക്കുളം, ചിറ്റടി, രാമന്തളി വടക്കുമ്പാട്,കോത്തായിമുക്ക്, കൊറോം, അന്നൂര്‍, വെളഌൂര്‍ കാറമ്മേല്‍, തുടങ്ങി. സ്വീകരണങ്ങള്‍ക്ക് ശേഷം പെരുവമ്പായിലാണ് ചൊവ്വാഴ്ചത്തെ പര്യടനം സമാപിച്ചത്. 

വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി നേതാക്കളായ എം. നാരായണന്‍ കുട്ടി, എ.പി.നാരായണന്‍, വി.എന്‍ എരിപുരം, എം.പി.ഉണ്ണികൃഷ്ണന്‍, വി. ഷാഹുല്‍ ഹമീദ്,എം.കെ രാജന്‍, വി.സി നാരായണന്‍, ബ്രിജേഷ് കുമാര്‍, കെ.പി മോഹനന്‍, റഷാദ് കവ്വായി, കെ.കെ ഫല്‍ഗുനന്‍, ഡി.കെ ഗോപിനാഥ്, ടി. നാരായണന്‍ നായര്‍, കല്ലത്ത് രാമചന്ദ്രന്‍, എസ്.,കെ മുഹമ്മദ്, എം. അബ്ദുള്ള,എം.കെ ഹാരിസ് ബാബു, റിയാസ് പഴഞ്ഞി എന്നിവര്‍ സംസാരിച്ചു.


















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.