പച്ചിലംപാറ ഹിദായത്ത്‌നഗറിലെ മുഹമ്മദ് റാഫിയുടെ വീട്ടുവളപ്പിലെ കിണറ്റില്‍ റിങ് താഴ്ത്തുന്ന ജോലിക്കിടെയാണ് അപകടം. 20 അടിയിലധികം താഴ്ചയുള്ള കിണറ്റില്‍ മൂന്നുപേര്‍ രാവിലെമുതല്‍ ജോലിചെയ്തിരുന്നു. മൂന്നുപേര്‍ ജോലികഴിഞ്ഞ് കയറിയതിനുശേഷമാണ് ഭീമ കയറിയത്.
വടത്തില്‍ ടയര്‍ കെട്ടിയാണ് മുകളിലേക്ക് കയറിയത്. കരയില്‍ എത്തുന്നതിന് തൊട്ടുമുമ്പെ ഭീമയുടെ പിടിവിട്ടു. തലയടിച്ച് ആഴത്തിലേക്ക് പതിച്ച ഭീമ തത്ക്ഷണം മരിച്ചു. ഷിമോഗ സ്വദേശിയാണ് മരിച്ച ഭീമ. രക്ഷാപ്രവര്‍ത്തനത്തിന് കിണറ്റിലിറങ്ങിയ യുവാക്കളും അവശരായി.
ഉപ്പളയില്‍നിന്ന് അഗ്‌നിശമനസേനയെത്തിയാണ് അവശരായവരെയും മൃതദേഹവും കരയ്‌ക്കെത്തിച്ചത്. ഫയര്‍മാന്‍ അരുണ്‍കുമാര്‍ കിണറ്റിലിറങ്ങി. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇ.സി.നന്ദകുമാറും സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്കി. ഭീമയുടെ ഭാര്യ: പുഷനിബായ്. മക്കള്‍: മേഘ, അജയ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment