നീലേശ്വരം: വീടിനോട് ചേര്‍ന്നുള്ള കിണര്‍ വീടിന്റെഭാഗങ്ങള്‍ സഹിതം ഭൂമിയിലേക്ക് താണു. നീലേശ്വരം തട്ടാച്ചേരിയിലെ കെ.വി.കല്യാണിയുടെ വീട്ടിലെ കിണറാണ് കഴിഞ്ഞദിവസം രാത്രി മണ്ണിലേക്ക് താണുപോയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കിണറാണിത്.
വീടിന്റെ കുളിമുറിയും മോട്ടോറും മണ്ണിലേക്ക് താഴ്ന്നുപോയിട്ടുണ്ട്. കിടപ്പുമുറിയുടെ ഒരുഭാഗവും ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്.കിണറിന് എട്ടുകോല്‍ ആഴമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് വലിയ ജലാശയം കിണറാക്കി മാറ്റുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് വീടിന്റെഭാഗങ്ങള്‍ നിലംപതിച്ചത്. മഴക്കാലത്ത് കിണര്‍ താഴുന്നത് പതിവാണെങ്കിലും കൊടുംവേനലില്‍ കിണര്‍താഴുന്നത് ആദ്യമാണ്. വീട്ടുകാരെയും പരിസരവാസികളെയും ഇത് ഭീതിയിലാക്കിയിട്ടുണ്ട്.

No comments:
Post a Comment