കാസര്‍കോട്: അറുപതാണ്ടിന്റെ സേവനം കൊണ്ട് സമൂഹഹത്തെ നേരിന്റെ വഴിയില്‍ നയിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകളുമായി ആയിരങ്ങള്‍ ചൊവ്വാഴ്ച കാസര്‍കോടിന്റെ മണ്ണില്‍ സംഗമിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.
എസ്.വൈ.എസ് ജില്ലാകമ്മിറ്റി വൈകിട്ട് 3 മണി മുതല്‍ രാത്രി 9.30 വരെ പുതിയ ബസ്സ്റ്റാന്റിനു സമീപം സംഘടിപ്പിക്കുന്ന താജുല്‍ ഉലമാ അനുസ്മരണ-ആദര്‍ശ സമ്മേളനം സുന്നി സംഘശക്തി വിളിച്ചോതുന്നതാകും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ കാസര്‍കോട്ടെത്തി.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെയും അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബാഗ്ദാദ്, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കണ്ണിയത്ത് കുഞ്ഞുമോന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
താജുല്‍ ഉലമാ അനുസ്മരണ-ആദര്‍ശസമ്മേളനത്തിനു മുന്നോടിയായി തിങ്കളാഴ്ച രാവിലെ തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ നേതൃത്വം നല്‍കി. നഗരിയില്‍ എസ്.വൈ.എസ് സ്റ്റേറ്റ് ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പതാക ഉയര്‍ത്തി. സ്വാഗതസംഘം ട്രഷറര്‍ ടി.സി. മുഹമ്മദ്കുഞ്ഞി ഹാജി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്ക് പതാക കൈമാറി സമ്മേളന വിളംബരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് എട്ടിക്കുളം മഖാമില്‍ നടന്ന സിയാറത്തിന് നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
താജുല്‍ ഉലമാ അനുസ്മരണ-ആദര്‍ശസമ്മേളനത്തിനു മുന്നോടിയായി തിങ്കളാഴ്ച രാവിലെ തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ നേതൃത്വം നല്‍കി. നഗരിയില്‍ എസ്.വൈ.എസ് സ്റ്റേറ്റ് ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പതാക ഉയര്‍ത്തി. സ്വാഗതസംഘം ട്രഷറര്‍ ടി.സി. മുഹമ്മദ്കുഞ്ഞി ഹാജി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്ക് പതാക കൈമാറി സമ്മേളന വിളംബരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് എട്ടിക്കുളം മഖാമില്‍ നടന്ന സിയാറത്തിന് നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:
Post a Comment