Latest News

റംസീനയുടെ മരണം: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ബോവിക്കാനം : മുളിയാര്‍ പഞ്ചായത്തിലെ കാട്ടിപ്പളളം സ്വദേശിനി റസീനയുടെ ദുരൂഹമരണത്തില്‍ അനേ്വഷണം ശക്തമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഇന്ദിര നഗറിലെ സ്വകാര്യ കോളേജിലെ ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന റസീനയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതിനാലാണ് ബോവിക്കാനം വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ നാട്ടുകാരും ബന്ധുക്കളും യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.

റസീനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് പ്രതിയെ ഒഴിവാക്കിയത് സംശയത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. ആയതിനാല്‍ വിശദമായ അനേ്വഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരികളായി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം പ്രദീപ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഭവാനി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞമ്പു നമ്പ്യാര്‍, ഏ.ബി ഷാഫി, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര എന്നിവരെയും, ചെയര്‍മാനായി കെ.ബി. മുഹമ്മദ് കുഞ്ഞിയെയും, കണ്‍വീനറായി ഖാലിദ് ബെളളിപ്പാടിയേയും, വൈസ് ചെയര്‍മാന്‍മാരായി പി. ബാലകൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ടി.ഗോപിനാഥന്‍ നായര്‍ കാലിപ്പളളം, ജയകൃഷ്ണന്‍ മാസ്റ്റര്‍, വൈ.ജനാര്‍ദ്ദനന്‍ എന്നിവരെയും, ജോയിന്‍ കണ്‍വീനര്‍മാരായി സിദ്ധീഖ് ബോവിക്കാനം, ഇബ്രാഹിം നെല്ലിക്കാട്, രവി പൊയ്യക്കാല്‍, അബ്ദുല്ലകുഞ്ഞി ആലൂര്‍, ലത്തീഫ് എന്നിവരെയും തെരെഞ്ഞെടുത്തു.

അംഗങ്ങളായി ഷെരീഫ് കൊടവഞ്ചി, ദാമോദരന്‍ ഓംബ, സി.എം. മുനീര്‍, അബ്ദുല്‍ റഹിമാന്‍ കാട്ടിപ്പളളം, ബി.കെ. ഹംസ ആലൂര്‍, മധുസൂദനന്‍ ചിപ്ലിക്കയ, ഹമീദ് ഹമീദ് ബദിയഡുക്ക, ഇഖ്ബാല്‍ മാളിക, ഹാരീസ് ബാലനടുക്കം, റൗഫ് ബാലനടുക്കം, അഹമ്മദ് കുഞ്ഞി മല്ലം, അബൂബക്കര്‍ കാട്ടിപ്പളളം, പ്രസാദ് കാട്ടിപ്പളളം, അബ്ദുല്‍ റഹിമാന്‍ നെല്ലിക്കാട്, ജാഫര്‍ നെല്ലിക്കാട്, അബ്ദുറഹിമാന്‍ കാട്ടിപ്പളളം, സന്തോഷ് കാട്ടിപ്പളളം, പി.ബി. അബ്ദുല്ല എന്നിവരെയും തെരെഞ്ഞെടുത്തു. 

യോഗത്തില്‍ വി ഭവാനി അദ്ധ്യക്ഷത വഹിച്ചു. എം. മാധവന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, എ.ബി.ഷാഫി, പി. ബാലകൃഷ്ണന്‍, ഗോപിനാഥന്‍ കാലിപ്പളളം, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, മധുസൂദനന്‍ ചിപ്ലിക്കയ, ഖാലീദ് ബെളളിപ്പാടി പ്രസംഗിച്ചു.
കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.