വെള്ളരിക്കുണ്ട്: യുപിഎ സര്‍ക്കാര്‍ കാലഘട്ടത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കുമാണ് നേട്ടമുണ്ടായതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. പുങ്ങംചാലില്‍ വി.കെ.കേളുനായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
യുപിഎ ഭരണം കൊണ്ട് സാധാരണക്കാര്‍ക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. വിലക്കയറ്റവും ഭീരകവാദവുമാണ് നാടിന് ലഭിച്ചത്. എംപിമാരും മന്ത്രിമാരും അഴിമതി നടത്തി കിട്ടിയ കോടിക്കണക്കിന് രൂപ അവരുടെ അക്കൗണ്ടുകളില്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇവരുടെ സ്വിസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാരിന് നട്ടെല്ലുണ്ടായില്ല.
ഒരു രാജ്യത്തെ എങ്ങനെ ഭരിക്കണമെന്നും കാത്തുരക്ഷിക്കണമെന്നും എന്‍ഡിഎ ഭരണകൂടം കാണിച്ചുകൊടുത്തിരുന്നു. എന്‍ഡിഎ ഭരണകാലത്ത് വിദേശ ശക്തികള്‍ ഭാരതത്തിലേക്ക് വരാന്‍ ധൈര്യം കാണിച്ചിരുന്നില്ല. യുപിഎ ഭരണകാലത്ത് ഭാരതം വിദേശ വെല്ലുവിളികള്‍ നേരിട്ടിരുന്നു. എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഭരണമാറ്റമാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ ഇടതുപക്ഷം അപ്രസക്തമാണ്. യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ഒത്തുകളി രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത്. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ആര്‍എസ്പിയിലെ എം.കെ.പ്രേമചന്ദ്രന്‍ ഇപ്പോള്‍ യുഡിഎഫിനൊപ്പമാണ്. ഈ ഒത്തുകളി രാഷ്ട്രീയം ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ജില്ലാ കമ്മറ്റി അംഗം ടി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ശ്രീകാന്ത്, ശ്രീധരന്‍ കാരാക്കോട്, വി.കുഞ്ഞിക്കണ്ണന്‍, മനോഹരന്‍ കുവ്വാരത്ത്, ടി.രാധാകൃഷ്ണന്‍, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. സി.സുരേഷ്‌കുമാര്‍ സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment