വിദ്യാനഗര്‍: പൊതുപ്രവര്‍ത്തകനായ കോപ്പയിലെ അബ്ദുറഊഫ് ഹാജി (62) ഇറാഖിലെ കൂഫയില്‍ സിയാറത്ത് യാത്രക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
മലപ്പുറത്തെ ഒരു ടൂര്‍ പാക്കേജ് സംഘത്തില്‍ കഴിഞ്ഞ ബുധനാഴ്ച യാത്ര തിരിച്ച റഊഫ് ഹാജി ശനിയാഴ്ച കൂഫയില്‍ ഖലീഫ ഇമാം അലി (റ) ന്റെ മഖ്ബറ സിയാറത്ത് ചെയ്ത് മടങ്ങുംവഴിയാണ് മരണം സംഭവിച്ചത്. കോഴിക്കോട്ട് നിന്ന് ഷാര്‍ജ വഴി ഇറാഖിലെത്തിയ അദ്ദേഹം നിരവധി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മയ്യിത്ത് ഇന്ന് (ഞായര്‍) ഇറാഖിലെ കൂഫയില്‍തന്നെ ഖബറടക്കും.
കോപ്പ സി എം ബാദ് സുബൈര്‍ ബിന്‍ അവ്വാം മസ്ജിദ് പ്രസിഡന്റാണ്.
പരേതനായ കെ എം ഇബ്‌റാഹിം ഹാജി കോപ്പയുടെയും ബീഫാത്തിമ അഡൂരിന്റെയും മകനാണ്. ഭാര്യ: മധൂര്‍ പട്‌ളയിലെ ആഇശ. മക്കള്‍: നൗഫല്‍ (സഊദി), നുഅ്മാന്‍ (ദുബായ്), നാഫിഅ്, നസീര്‍ (രണ്ടുപേരും സഊദി), നുസൈബ, നസ്‌റുറഹ്മാന്‍ (ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി). മരുമക്കള്‍: ഹമീദ് ബന്തിയോട്, റിംസീന തെക്കില്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍ ഹാജി (എസ് വൈ എസ് കോപ്പ-പന്നിപ്പാറ യൂനിറ്റ് പ്രസിഡന്റ്), അബ്ദുസ്സമദ് (കല്ലക്കട്ട മജ്മഅ് കമ്മിറ്റിയംഗം), മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ (എന്‍ എ മോഡല്‍ സ്‌കൂള്‍ അധ്യാപകന്‍), മറിയം ചെട്ടുംകുഴി, സുഹ്‌റ എരിയാല്‍, പരേതരായ അബ്ദുല്‍ഹമീദ്, ഖദീജ, സൈനബ, ആഇശ.
മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ വിദ്യാനഗര്‍ കോപ്പയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
എസ് വൈ എസ് ജില്ലാ ജനറല്‍സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സോണ്‍ സെക്രട്ടറി കെ എച്ച്. അബ്ദുല്ല മാസ്റ്റര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
എസ് വൈ എസ് ജില്ലാ ജനറല്‍സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സോണ്‍ സെക്രട്ടറി കെ എച്ച്. അബ്ദുല്ല മാസ്റ്റര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment