Latest News

ഷംസീനയുടെ ജീവന് വേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയില്‍

ഉദുമ: സഹപാഠിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരാപിച്ചെന്ന അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഉദുമ പാക്യാരയിലെ സക്കീര്‍ നസീമ ദമ്പതികളുടെ മകള്‍ ഷംസീനയുടെ ജീവന്‍ തിരിച്ചു കിട്ടാന്‍ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയില്‍ കഴിയുന്നു.

പാലക്കുന്ന് കരിപ്പോടിയിലെ ഗ്രീന്‍വുഡ് വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ഷംസീന കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പാക്യാര ബദരിയ്യ നഗറിലുളള വാടക വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതോ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയയോളമായി മംഗലാപുരത്തെ എ.ജെ. ആശുപത്രിയിലെ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഈ വിദ്യാര്‍ത്ഥിനി. വെന്റിലേറ്ററിന് പുറത്ത് നിറക്കണ്ണൂകളായി മകള്‍കണ്ണ് തുറക്കുന്നതും കാത്തിരിക്കുകയാണ് ഇറച്ചി വില്‍പ്പനക്കാരനായ സക്കീറും കുടുംബവും, ഒപ്പം ഒുരു നാടിന്റെ പ്രാര്‍ത്ഥനയും.

കാഞ്ഞങ്ങാട്ടെ ഗള്‍ഫുകാരനുമായി വിവാഹമുറപ്പിച്ചിരുന്ന ഷംസീനയ്ക്ക് താങ്ങാന്‍ പററുന്നതിലുമപ്പുറമായിരുന്നു കുട്ടുകാരികളുടെ അപവാദപ്രചരണം. വിവാഹം ഉറപ്പിച്ച വരന്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ പോലും തന്റെ പഠനത്തെ ബാധിക്കുമെന്ന ഭയത്താല്‍ സന്തോഷത്തോടെ നിരസിച്ച ഷംസീനയ്ക്ക് തന്റെ സഹപാഠിയുടെ മൊബൈല്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒപ്പം അധ്യാപികയുടെ ഭാഗത്ത് നിന്നും മോഷണ ആരോപണം വന്നതോടെ ആകെ തകര്‍ന്നുപോയ ഷംസീന സല്‍വാര്‍ ഷാളില്‍ തന്റെ ജീവതം അവസാനിപ്പിക്കാന്‍ മുതിര്‍ന്നത്.

ആ മനസ്സിന്റെ വിങ്ങള്‍ നിറകണ്ണൂകളോടെ ഷംസീന കുറിച്ചു വെച്ചായിരുന്നു മരണത്തിലേക്ക് സഞ്ചരിച്ചത്. പക്ഷെ മരണം ഷംസീനയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഷാള്‍ അറുത്തുമാറ്റി ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ ഡോക്ടര്‍മാര്‍ പോലും ഷംസീനയുടെ ജീവനില്‍ പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. ഷംസീനയുടെ കഴുത്തിലെ രണ്ട് നരമ്പുകള്‍ തകര്‍ന്നതിനാല്‍ തലയിലേക്ക് രക്ത ഓട്ടം നിലച്ചിരിക്കുയാണ്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ സോഷ്യല്‍മീഡിയകളില്‍ ഷംസീന മരണപ്പെട്ടുവെന്ന വ്യാജ പ്രചരണം പ്രവഹിച്ചത് നാടിനെ ദു:ഖത്തിലാഴ്ത്തി. സംഭവമറിഞ്ഞ് നിരവധി പേര്‍ പാക്യാര ബദരിയ നഗറിലെത്തിയിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് രാത്രി 8 മണിയോടെ മലബാര്‍ ഫ്‌ളാഷ് പുറത്ത് വിട്ടതോടെ സോഷ്യല്‍മീഡിയകളിലെ വ്യാജപോസ്റ്റുകള്‍ക്കുളള പ്രചാരണം കുറഞ്ഞത്.

അതിനിടെ കേളേജിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ആരോപണ വിധേയരായ വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികയ്ക്കുമെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആശുപത്രി ചിലവ് മുഴുവന്‍ കേളേജ് അധികൃതര്‍ ഏറെറടുത്തിട്ടുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. അള്ളാഹു ആ കുട്ടിയുടെ ജീവന്‍ തിരിച്ചു നല്‍കട്ടെ

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.