Latest News

അംജദ് അലിക്ക് ജന്മനാട് കണ്ണീരോടെ വിടനല്‍കി

പെരിന്തല്‍മണ്ണ: മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലിക്ക് ജന്മനാട് കണ്ണീരോടെ വിടനല്‍കി. ബുധനാഴ്ചയാണ് അംജദ് ദുബായില്‍ ഹൃദയാഘാതംമൂലം അന്തരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അലിയുടെ പനങ്ങാങ്ങരയിലെ വീട്ടില്‍ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളആളുകളെത്തിയിരുന്നു. ദുബായ് സമയം പുലര്‍ച്ചെ രണ്ടിനുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. 

രാവിലെ ഒമ്പതോടെ എത്തിയ മൃതദേഹത്തോടൊപ്പം മന്ത്രി അലിയുടെ സഹോദരങ്ങളായ അബ്ദുള്ള, ഹൈദര്‍ എന്നിവരും കെ.എം.സി.സി ഭാരവാഹി ഇബ്രാഹിം വളയത്തിലുമുണ്ടായിരുന്നു. ദുബായ് കെ.എം.സി.സി ഭാരവാഹികള്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹം 10.50-ഓടെ പനങ്ങാങ്ങരയിലെ വീട്ടിലെത്തിച്ചു.

തിരുവനന്തപുരത്തായിരുന്ന മന്ത്രി അലി ബുധനാഴ്ച രാത്രി 10 ഓടെ പനങ്ങാങ്ങരയിലെ വീട്ടിലെത്തിയിരുന്നു. ദുബായിലായിരുന്ന അംജദിന്റെ മാതാവും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ പനങ്ങാങ്ങരയിലെത്തി.

വീട്ടിലും പരിസരത്തുമായി തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നേതാക്കളും മറ്റും മുന്‍കൈയെടുത്തു. വീടിന് സമീപത്തെ പന്തലില്‍ കുറച്ചുനേരം പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം 11.45 ഓടെ വീടിനകത്തേക്ക് മാറ്റി. പ്രാര്‍ഥനയ്ക്ക് കോഴിക്കോട് വലിയഖാസി അബ്ദുള്‍ നാസര്‍ ഹയ്യ് തങ്ങള്‍ നേതൃത്വംനല്‍കി. 12 ഓടെ മൃതദേഹം അരിപ്ര വേളൂര്‍ ജുമാമസ്ജിദിലേക്ക് മാറ്റി. മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കി. മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റ് രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അലിയെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.

കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.കെ. മുനീര്‍, കെ. ബാബു, പി.കെ. അബ്ദുറബ്ബ്, അനൂപ് ജേക്കബ്, എ.പി. അനില്‍കുമാര്‍, കെ.പി. മോഹനന്‍, എം.പി. വീരേന്ദ്രകുമാര്‍, എം.എല്‍.എമാരായ പി. ഉബൈദുള്ള, എം. ഉമ്മര്‍, പി.കെ. ബഷീര്‍, കെ.എന്‍.എ. ഖാദര്‍, എന്‍. ഷംസുദ്ദീന്‍, ടി.എ. അഹമ്മദ് കബീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, കെ. മുഹമ്മദുണ്ണി ഹാജി, സി. മമ്മുട്ടി, കെ.ടി. ജലീല്‍, പുരുഷന്‍ കടലുണ്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.കെ. രാഘവന്‍, ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍, പാലോളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ, പി.വി. അബ്ദുള്‍വഹാബ്, പി.കെ.കെ. ബാവ, കെ.പി.എ. മജീദ്, എന്‍. സൂപ്പി, ഡോ. ഫസല്‍ ഗഫൂര്‍, പി. അബ്ദുള്‍ഹമീദ്, വി. ശശികുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, പി.പി. വാസുദേവന്‍, പി.കെ. സൈനബ, ഇ. മുഹമ്മദ്കുഞ്ഞി, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, എം.എ. യൂസഫലി, എം.സി. മായിന്‍ ഹാജി, എ. വിജയരാഘവന്‍, പി.എം.എ. സലാം, ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍, കോഴിക്കോട് വലിയഖാസി അബ്ദുല്‍നാസര്‍ ഹയ്യ് തങ്ങള്‍, ഹുസൈന്‍ മടവൂര്‍, പി.ടി. അബ്ദുള്ളക്കോയ മദനി, കെ. നന്ദകുമാര്‍, കെ.സി. ഇസ്മയില്‍, ഡോ. രാമദാസ്, ആനമങ്ങാട് മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പി.വി. ഗംഗാധരന്‍, മേയര്‍മാരായ ടോണി ചമ്മിണി, എ.കെ. പ്രേമജം, രാജന്‍ പല്ലന്‍ തുടങ്ങിയവര്‍ അനുശോചനമറിയിക്കാന്‍ എത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.