മട്ടാഞ്ചേരി: കാണാതായ യുവാവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. വാത്തുരുത്തി വലിയമരത്തിങ്കല്‍ വീട്ടില്‍ സെബാസ്റ്റ്യ(39)ന്റെ മൃതദേഹമാണു കണ്ടെത്തിയത്. കൊങ്കണ്ട ടാങ്കിന് പടിഞ്ഞാറുവശം കൊച്ചിന്‍ പോര്‍ട്ടിന്റെ ഡംബിങ് യാര്‍ഡില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് മനുഷ്യമൃതദേഹമാണെന്നു സ്ഥിരീകരിച്ചത്.
മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തില്‍നിന്നു ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സെബാസ്റ്റിയന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി സ്ഥിരീകരിച്ചു. സെബാസ്റ്റിയന്റെ ശരീരാവയവങ്ങള്‍ പലതും തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു.
മദ്യപാനിയായ സെബാസ്റ്റ്യന്‍ അമ്മയോടും ഭാര്യയോടും പിണങ്ങി ഈ മാസം ഒമ്പതിന് വീടുവിട്ടിറങ്ങിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. ബന്ധുവീടുകളില്‍ പോയതാവുമെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്.
പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ സെബാസ്റ്റിയനെ കാണാനില്ലെന്നുകാട്ടി ഈ മാസം 12ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണെ്ടന്നാണു നാട്ടുകാര്‍ പറയുന്നത്.

ഹാര്‍ബര്‍ എസ്.ഐ. ടി എം പൗലോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പ്രിന്‍സിയാണ് മരിച്ച സെബാസ്റ്റ്യന്റെ ഭാര്യ. മക്കള്‍: പ്രിന്‍സ്, നിമ്മി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment