വണ്ടൂര്‍: വെള്ളം ശേഖരിക്കാന്‍ മുറ്റത്ത്വെച്ച ബക്കറ്റില്‍ വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു. കരുണാലയപടി നരിമടക്കല്‍ മുക്കണ്ണന്‍ നൗഷാദിന്റെ ഇളയമകന്‍ നബ്ഹാനാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11മണിയോടെയായിരുന്നു സംഭവം. കുടിവെള്ളക്ഷാമമുള്ള പ്രദേശമായതിനാല്‍ ജലനിധിപൈപ്പ് വഴിയുള്ള വെള്ളമാണ് കുടുംബം ഉപയോഗിക്കുന്നത്. വെള്ളം ശേഖരിക്കാനായി മുറ്റത്തെ പൈപ്പിനുചുവട്ടില്‍ ബക്കറ്റ് വെച്ചിരുന്നു. ബക്കറ്റ് നിറയുന്നതിന് മുമ്പായി വെള്ളം ഒഴിക്കാന്‍ ചെറിയ പാത്രത്തിനായി ഉമ്മ തസ്ലി അകത്തേക്ക് പോയിരുന്നു. ഈ സമയത്ത് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.
ബക്കറ്റില്‍ തലകീഴായി കിടക്കുന്ന കുട്ടിയെ പുറത്തെടുത്ത് ഉടനെ വണ്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വണ്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. നബ്ഹാന്റെ സഹോദരങ്ങള്‍: ഷിഫാദ്, ആസിഫ്, നസ്വ.

No comments:
Post a Comment