Latest News

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 2,42,51,942 വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2,42,51,942 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍-1,25,70,439 പേര്‍. പുരുഷവോട്ടര്‍മാര്‍ 1,16,81,503 പേരാണ്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്- 27,44,012 പേര്‍. തിരുവനന്തപുരമാണ് രണ്ടാമത്- 25,14,010 വോട്ടര്‍മാര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടാണ്- 5,62,123 പേര്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2014 ജനുവരി 22 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,37,92,270 ആയിരുന്നു. കഴിഞ്ഞ ജനുവരി 22നും മാര്‍ച്ച് 9നും ഇടയില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയുള്ള പുതിയ കണക്ക് ഇക്കഴിഞ്ഞ 22നാണ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. 4,59,672 പേരാണ് ഈ കാലയളവിനുള്ളില്‍ വോട്ടര്‍പ്പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തത്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2,18,59,536 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇക്കുറി 23,92,406 വോട്ടര്‍മാര്‍ വര്‍ധിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള ലോക്‌സഭാ മണ്ഡലം പത്തനംതിട്ടയാണ്- 13,17,851 പേര്‍. പുരുഷ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ള മണ്ഡലമെന്ന പ്രത്യേകതയും പത്തനംതിട്ടക്കു സ്വന്തമാണ്. ചാലക്കുടി മണ്ഡലത്തിലാണ് ഏറ്റവും കുറവു വോട്ടര്‍മാര്‍- 11,49,374 പേര്‍. ഓരോ ജില്ലയിലെയും വോട്ടര്‍മാരുടെ എണ്ണം ചുവടെ: 

തിരുവനന്തപുരം- 25,14,010, കൊല്ലം- 19,72,177, പത്തനംതിട്ട- 9,78,002, ആലപ്പുഴ- 15,91,492, കോട്ടയം- 14,67,832, ഇടുക്കി- 8,47,028, എറണാകുളം- 22,89,887, തൃശൂര്‍- 23,31,118, പാലക്കാട്- 20,40,016, മലപ്പുറം- 27,44,012, കോഴിക്കോട്- 21,83,474, വയനാട്-5,62,123, കണ്ണൂര്‍- 18,19,691, കാസര്‍കോട്- 9,11,044. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള നിയമസഭാ മണ്ഡലം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ആറന്മുളയാണ്. കോഴിക്കോട് സൗത്താണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള നിയമസഭാ മണ്ഡലം.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.