ന്യൂഡല്‍ഹി: സേവനങ്ങള്‍ക്ക് ആധാര്‍നിര്‍ബന്ധമാക്കിക്കൊണ്ടുള്ള എല്ലാ ഉത്തരവുകളും പിന്‍വലിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ആധാര്‍ നിര്‍ബന്ധമല്ലെന്ന നിലപാട് കോടതി ആവര്‍ത്തിച്ചു. ആധാര്‍ കാര്‍ഡിനായി ശേഖരിക്കുന്ന വിവരങ്ങള്‍ കാര്‍ഡുടമയുടെ അനുമതി കൂടാതെ മറ്റേജന്‍സികള്‍ക്ക് കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
പാചക വാതക മടക്കമുള്ള സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ആധാര്‍നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍തീരുമാനത്തിനെതിരെ ഏറെ പ്രതിഷേധമുയര്‍ന്നു. ആധാര്‍കാര്‍ഡില്ലാത്തതിന്റെ പേരില്‍ആര്‍ക്കും സര്‍ക്കാര്‍സേവനങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍ആധാര്‍നിര്‍ബന്ധമാക്കിക്കൊണ്ടുള്ള എല്ലാ ഉത്തരവുകളും പിന്‍വലിക്കാന്‍കോടതി സര്‍ക്കാരിനോടാവശ്യപ്പെടുന്നത് ആദ്യമായാണ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സിബിഐ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കാര്‍ഡുടമയുടെ അനുമതികൂടാതെ കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഗോവയില്‍നടന്ന ക്രിമിനല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ ആധാര്‍കാര്‍ഡിലെ വിരലടയാളം സിബിഐക്ക് നല്‍കാന്‍ മുംബൈ ഹോക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആധാര്‍ അതോററ്റി സമര്‍പ്പിച്ച അപ്പീലിലാണ് ഉടമസ്ഥന്റെ അനുമതി കൂടാതെ വിവരങ്ങള്‍ മറ്റേജന്‍സികള്‍ക്ക് കൈമാറരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. കോടതിയുടെ ഇടക്കാല ഉത്തരവ് ആധാര്‍സംവിധാനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടിയാകും.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് പരാതികള്‍ഉയര്‍ന്ന സാഹചര്യത്തില്‍ ഈ പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍സുപ്രീം കോടതിയുടെ അന്തിമവിധി വന്ന ശേഷമേ സര്‍ക്കാരിന് ആധാര്‍ നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയൂ.

No comments:
Post a Comment