തിരുവനന്തപുരം: എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയ്‌ക്കെതിരായ ആരോപണത്തില്‍ വിശദമായ മൊഴി നല്‍കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 10 വരെ സാവകാശം നല്‍കണമെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ അഭിഭാഷകന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
ശാരീരികമായ അസ്വസ്ഥതകളുള്ളതിനാലാണ് വിശദമായ മൊഴി നല്‍കാന്‍ സരിതയ്ക്കു കൂടുതല്‍ സമയം വേണമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഈ കേസില്‍ വാദിയായ സരിത ആവശ്യപ്പെട്ട പ്രകാരം സാവകാശം നല്‍കാമെന്ന് പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി കെ.ഇ. ബൈജുവിന് മുന്നിലാണ് സരിതയുടെ എഴുതി നല്‍കിയ ആവശ്യം ഉന്നയിച്ചത്. മൊഴി നല്‍കാന്‍ ചൊവാഴ്ച എത്തിച്ചേരുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സരിത ഫാക്‌സ് സന്ദേശം അയച്ചിരുന്നു.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തിയ തന്നെ എ.പി. അബ്ദുല്ലക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ പരാതി. എന്നാല്‍, പീഡനം നടന്ന തീയതി അടക്കമുള്ള പല വിവരങ്ങളും മൊഴിയില്‍ രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് വിശദമായ മൊഴി എടുക്കാന്‍ എത്തിച്ചേരണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
സരിതയുടെ പരാതി ഡി.സി.പി അജിതാബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment