മംഗലാപുരം: കടലില്‍ച്ചാടിയ കമിതാക്കളില്‍ ആണ്‍കുട്ടി മരിച്ചു. പനമ്പൂര്‍ കടപ്പുറത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മംഗലാപുരത്തെ സ്വകാര്യ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ പുനീത്കുമാറാണ് (17) മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: പുനീത് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കൊല്ലപ്പരീക്ഷ നന്നായി എഴുതാന്‍ കഴിയാത്തതില്‍ പുനീതിന് ആശങ്കയുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍നിന്നിറങ്ങിയ പുനീതിനെ കാണാതാവുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കാമുകിയോടൊപ്പം പനമ്പൂരിലെത്തിയ പുനീത് ഇരുവരും ഒരുമിച്ച് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു. പനമ്പൂരില്‍ തുറമുഖത്തിന്റെ ആവശ്യത്തിനായി കടലിലേക്ക് നീളത്തില്‍ കെട്ടിയ മതിലിന്റെ അറ്റത്തുപോയി ഇരുവരും കടലിലേക്ക് ചാടി. എന്നാല്‍, രണ്ടുമണിക്കൂറിനുശേഷം പെണ്‍കുട്ടി കുഴപ്പമൊന്നുമില്ലാതെ കരയ്ക്കടിഞ്ഞു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തു. പുനീതിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്.

പുനീതിന്റെ അച്ഛന്‍ ഉപേന്ദ്ര സാലിയാന്‍ മകനെ കാണാനില്ലെന്നു പറഞ്ഞ് സൂറത്കല്‍ സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. ഈ പരാതിയിലും പുനീതിന്റെ പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

No comments:
Post a Comment